വലിയ പ്രിൻസ് ആണ്...പക്ഷെ ഫൈനൽ കണ്ടാൽ മുട്ടിടിക്കും; ഇന്ത്യക്ക് വേണ്ടിയുള്ള ഗില്ലിന്റെ പരാജയങ്ങൾ

വെറും 12 റൺസാണ് ഗിൽ നേടിയത്

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. ആവേശകരമായ അന്ത്യത്തിലേക്കാണ് മത്സരം നീങ്ങുന്നത്. മോശം തുടക്കമായിരുന്നു ഇന്ത്യക്ക് ബാറ്റിങ്ങിന്റെ തുടക്കത്തിൽ ലഭിച്ചത്. മികച്ച ഫോമിലുള്ള അഭിഷേക് ശർമ അഞ്ച് റൺസും, ക്യപ്റ്റൻ സൂര്യകുമാർ യാദവും ഒരു റൺസും നേടി പുറത്തായി.

പിന്നാലെ ഇന്ത്യൻ ഉപനായകൻ ശുഭ്മാൻ ഗില്ലും പുറത്തായതോടെ ഇന്ത്യ പരാജയം മണത്തു. വെറും 12 റൺസാണ് ഗിൽ നേടിയത്. ഇത് ആദ്യമായല്ല ഇന്ത്യൻ ടീമിന്റെ പ്രിൻസ് എന്നറിയപ്പെടുന്ന ഗിൽ ഫൈനലിൽ പരാജയപ്പെടുന്നത്. ഇന്ത്യക്ക് വേണ്ടി ഗിൽ കളിച്ച ടൂർണമെന്റ് ഫൈനലിൽ എല്ലാം തന്നെ പരാജയപ്പെട്ട ചരിത്രമാണ് ഉള്ളത്.

ഇന്ത്യക്ക് വേണ്ടിയുള്ള ഫൈനലുകളിൽ ഗില്ലിന്റെ പ്രകടനകൾ.

2021 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ- 28, 82023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ- 13, 182023 ഏഷ്യാ കപ്പ് -27 നോട്ടൗട്ട്2023 ഏകദിന ലോകകപ്പ്- 4 റൺസ്2025 ചാമ്പ്യൻസ് ട്രോഫി- 31 റൺസ്.2025 ഏഷ്യാ കപ്പ് - 12 റൺസ്

ഇന്ത്യൻ ടീമിന്റെ അടുത്ത സൂപ്പർതാരമായി ബിസിസിഐ പ്രൊജക്ട് ചെയ്യുന്ന ഗില്ലിന് പക്ഷെ ഫൈനലുകളിൽ ഇന്ത്യക്ക് വേണ്ടി തിളങ്ങാൻ സാധിക്കാത്തത് ഗില്ലിനും ഇന്ത്യക്കും തിരിച്ചടിയാണ്.

Content Highlights- Shubman Gill yet again failed In finals in for India

To advertise here,contact us