രണ്ടാം പേസറായി എടുത്തതിന് വിമർശനം; ആദ്യ സ്‌പെല്ലിൽ വായടപ്പിച്ച് ദുബെ

അദ്ദേഹത്തെ അഞ്ചാം ബൗളറായി കളിപ്പിക്കുന്നത് മണ്ടത്തരമാണെന്നായിരുന്നു ആരാധകർ വാദിച്ചത്.

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടം നടക്കുകയാണ്. 41 വർഷത്തെ ഏഷ്യാ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ-പാകിസ്താൻ ഫൈനൽ അരങ്ങേറുന്നത്. ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഫൈനലിന് ഇറങ്ങിയത്. പരിക്കുമൂലം സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് പുറത്തിരുന്നപ്പോൾ. ഹാർദിക്കിന് പുറമെ അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും ടീമിലില്ലായിരുന്നു. ഇവർക്ക് പകരം ജസ്പ്രീത് ബുംറ, ശിവം ദുബെ, റിങ്കു സിങ് എന്നിവരാണ് ടീമിലേക്ക് തിരിച്ചെത്തിയത്.

എന്നാൽ ഫൈനലിൽ അഞ്ചാം ബൗളറായി ശിവം ദുബയെ കളിക്കാൻ ഇറക്കിയതിൽ ഒരുപാട് വിമർശനങ്ങളുയർന്നിരുന്നു. ദുബെ ഒരു പ്രോപർ ബൗളറല്ലെന്നും അദ്ദേഹത്തെ അഞ്ചാം ബൗളറായി കളിപ്പിക്കുന്നത് മണ്ടത്തരമാണെന്നായിരുന്നു ആരാധകർ വാദിച്ചത്. എന്നാൽ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ദുബെ വിമർശകരുടെ വായടിപ്പു.

Shivam Dube went for just 12 runs in two overs in the Powerplay 🫡- Incredible from Dube. pic.twitter.com/nbiFYK2Xnq

ഇന്ത്യൻ ടീം ദുബെയിൽ പൂർണമായ വിശ്വാസം കുറിച്ച് ആദ്യ ഓവർ തന്നെ നൽകുകയായിരുന്നു. തന്റെ ടി-20 കരിയറിൽ ആദ്യമായാണ് അദ്ദേഹം ആദ്യ ഓവറിൽ തന്നെ പന്തെറിയാനെത്തുന്നത്. ഇന്ത്യ തന്നിലർപ്പിച്ച വിശ്വാസം ദുബെ പൂർണമായും കാത്തുസൂക്ഷിച്ചു. വെറും നാല് റൺസാണ് അദ്ദേഹം വിട്ടുനൽകിയത്.

അടുത്ത ഓവറിൽ വെറും എട്ട് റൺസും. ആദ്യ രണ്ട് ഓവറിൽ വെറും 12 റൺസും മൂന്നോവർ സ്‌പെല്ലിൽ 23 റൺസും മാത്രമാണ് അദ്ദേഹം വിട്ടുനൽകിയത്.

Content Highlights- Shivam Dube Excellent Bowling in Asiacup Finals

To advertise here,contact us