ഇന്ത്യക്കെതിരെ ടീമിലില്ലാത്തവരെ ഇറക്കാൻ മാസ്റ്റർ പ്ലാൻ! എന്നാൽ പാകിസ്താന്റെ ആഗ്രഹത്തെ മുളയിലെ നുള്ളി സംഘാടകർ

എന്നാൽ പാകിസ്താൻ ക്രിക്കറ്റിന്റെ ഈ ആവശ്യത്തെ ഏഷ്യാ കപ്പ് സംഘാടകർ തള്ളി കളഞ്ഞു

ഏഷ്യാ കപ്പ് ഫൈനലിന് മുമ്പ് സൂപ്പർ താരം ബാബർ അസമിനെ ടീമിലെത്തിക്കാൻ പാകിസ്താൻ ശ്രമിച്ചതായി റിപ്പോർട്ട്. നിലവിൽ പാകിസ്താന്റെ ടി-20 സെറ്റപ്പിലില്ലാത്ത ബാബറിനെ ടീമിലെത്തിക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ പാകിസ്താൻ ക്രിക്കറ്റിന്റെ ഈ ആവശ്യത്തെ ഏഷ്യാ കപ്പ് സംഘാടകർ തള്ളി കളഞ്ഞു.

ഏതെങ്കിലും കളിക്കാരന് പരിക്കേറ്റാലല്ലാതെ ടീമിൽ മാറ്റങ്ങൾ വരുത്താനാകില്ലെന്ന് സംഘാടകർ ബോർഡിനെ അറിയിച്ചു. പാകിസ്താൻ മാധ്യമമാണ് ഈ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സീനിയർ താരങ്ങളായ ബാബർ അസം മുഹമ്മദ് റിസ്വാൻ എന്നിവരില്ലാതെയാണ് പാകിസ്താൻ ഏഷ്യാ കപ്പ് കളിക്കാനെത്തിയത്. എന്നാൽ ടീമിന്റെ ബാറ്റിങ് പ്രകടനത്തിൽ ടീമിന് തൃപ്തിയില്ലെന്നും അതുകൊണ്ടാണ് ബാബറിനെ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

C

ക്യപ്റ്റൻ സൽമാൻ അലി ആഘയുടെ കാര്യത്തിൽ ഫൈനലിന് ശേഷം നിർണായകമായ തീരുമാനമുണ്ടാകുമെന്നും ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി-20 പരമ്പരയിൽ ബാബർ തിരിച്ചെത്തിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Content Highlights- Reports Says Pakistan Tried to Brimg Babar Azam in Team

To advertise here,contact us