ഏഷ്യാ കപ്പിൽ വിജയികളാകുന്ന ടീമിന് കിരീടം നൽകുക ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റായൊ മൊഹ്സിൻ നഖ്വിയായിരിക്കുമെന്ന് റിപ്പോർട്ട്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും പാകിസ്താൻ ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്വി വിജയികൾക്ക് സമ്മാനം നൽകിയാൽ ഇന്ത്യൻ ടീം കിരീടം ഏറ്റുവാങ്ങുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.
ഏഷ്യാ കപ്പിൽ ആദ്യമായി ഫൈനലിൽ ഏറ്റുമുട്ടുന്ന ഇന്ത്യയുടെയും പാകിസ്താന്റെയും കലി കാണാൻ നഖ്വി എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കിരീടവും അദ്ദേഹം തന്നെ നൽകാനാണ് സാധ്യത എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കാര്യത്തിൽ ഇന്ത്യൻ ടീമിന്റെ ബിസിസിഐയുടെയും നിലപാട് വ്യക്തമല്ല. എന്നാലും ഇന്ത്യക്കെതിരെ മുൻ കാലങ്ങളിൽ സംസാരിച്ചിട്ടുള്ള നഖ് വിയിൽ നിന്നും കിരീടം ഏറ്റുവാങ്ങില്ലെന്ന് തന്നെയായിരിക്കും ഇന്ത്യൻ ടീമിന്റെ നിലപാടെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ടൂർണമെന്റിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമിലെയും താരങ്ങൾ പരസ്പരം ഹസ്തദാനം ചെയ്തില്ലായിരുന്നു. സ്പോർട്സ്മാൻ സ്പിരിറ്റിനേക്കാൾ വലുതാണ് മറ്റ് കാര്യങ്ങൾ എന്നായിരുന്നു ഇന്ത്യൻ ടീമിന്റെ നിലപാട്. ഫൈനലിന് മുമ്പ് ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ പങ്കൈടുക്കുന്ന ഫോട്ടോഷൂട്ടിൽ നിന്നും ഇന്ത്യൻ നായകൻ സൂര്യകുമാർ ഒഴിവായിരുന്നു. ഈ സാഹചര്യത്തിൽ ഫൈനലിന് ശേഷം ഇന്ത്യ ജയിക്കുകയാണെങ്കിൽ കിരീടം നഖ് വിയുടെ കയ്യിൽ നിന്നും സ്വീകരിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നത്.
Content Highlights- Report Says Mohsin Naqvi will distribute Asia Cup trophy to Asia Cup winner