ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ- പാകിസ്താൻ കലാശപ്പോരിന് വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടം തുടങ്ങുക. ക്രിക്കറ്റിലെ ചിരവൈരികൾ നേർക്കുനേർ ഏറ്റുമുട്ടാനെത്തുമ്പോൾ കനത്ത സുരക്ഷയാണ് സ്റ്റേഡിയത്തിൽ ദുബായ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഫൈനൽ നേരിട്ട് കാണാൻ സ്റ്റേഡിയത്തിലെത്തുന്ന ആരാധകർക്ക് പൊലീസ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് ദുബായ് പൊലീസ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. മത്സരം ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപെങ്കിലും സ്റ്റേഡിയത്തിലെത്തണം. ഒരു ടിക്കറ്റ് വച്ച് ഒരാളെ മാത്രമെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാനാവൂ, ഒരു തവണ സ്റ്റേഡിയത്തിൽ പ്രവേശിച്ചാൽ പിന്നീട് മത്സരത്തിന് ശേഷം മാത്രമേ പുറത്തിറങ്ങാൻ സാധിക്കൂ. പാർക്കിങ്ങിനായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യണം, എന്നിങ്ങനെയാണ് ദുബായ് പൊലീസിന്റെ മാർഗ നിർദേശങ്ങൾ.
Dubai Police is set to prosecute the violators with hefty fines. These violations include pitch invasions, carrying prohibited items, and using abusive language, which could attract fines ranging from INR 1.2 lakh to INR 7.20 lakh.Read here: https://t.co/nH5JmY6jI8#DNAUpdates… pic.twitter.com/6TQxmvJSvz
പതാകകൾ, ബാനറുകൾ പടക്കങ്ങൾ, സെൽഫി സ്റ്റിക്കുകൾ, ഡ്രോൺ, ചില്ല് കുപ്പികൾ, ട്രൈപോഡുകൾ എന്നിവ സ്റ്റേഡിയത്തിന് അകത്ത് പ്രവേശിപ്പിക്കരുതെന്നും മാർഗനിർദേശത്തിൽ പറയുന്നു. മാർഗനിർദേശം ലംഘിക്കുന്നയാളുകളിൽ നിന്നും 1.2 ലക്ഷം മുതൽ 7.24 ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നും ദുബായ് പൊലീസ് വ്യക്തമാക്കുന്നു. നിയമം ലംഘിച്ചാൽ മൂന്ന് മാസം തടവും അനുഭവിക്കേണ്ടതായി വരും. സ്റ്റേഡിയത്തിനകത്ത് സഭ്യമല്ലാത്ത പദപ്രയോഗത്തിനും വിലക്കുണ്ട്.
Content Highlights: Asia Cup Final: Dubai Police Enforces Security Policy Ahead Of IND vs PAK Clash