ആളിക്കത്തിയ പാകിസ്താനെ കറക്കിവീഴ്ത്തി ഇന്ത്യ; കിരീടത്തിലേക്ക് 147 റണ്‍സ്‌ ദൂരം

നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് പാകിസ്താനെ എറിഞ്ഞിട്ടത്

ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 147 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ 146 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടു. തകര്‍പ്പന്‍ തുടക്കം ലഭിച്ചെങ്കിലും പാകിസ്താന്‍ 19.1 ഓവറില്‍ ഓള്‍ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് പാകിസ്താനെ എറിഞ്ഞിട്ടത്.

വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, ജസ്പ്രിത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

തകര്‍പ്പന്‍ തുടക്കം ലഭിച്ചെങ്കിലും പാകിസ്താന്‍ 19.1 ഓവറില്‍ ഓള്‍ഔട്ടായി. പാകിസ്താന് വേണ്ടി ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ അര്‍ധ സെഞ്ച്വറി നേടി. 38 പന്തില്‍ 57 റണ്‍സെടുത്ത സാഹിബ്‌സാദ ഫര്‍ഹാനാണ് പാകിസ്ഥാന്റെ ടോപ്സ് സ്‌കോറര്‍. ഫഖര്‍ സമാന്‍ 35 പന്തില്‍ 46 റണ്‍സെടുത്തു. മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല.

ഓപ്പണിങ് വിക്കറ്റില്‍ ഫഖർ സമാനും സാഹിബ്സാദ ഫര്‍ഹാനും പാകിസ്താന് വേണ്ടി 84 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. 9.4 ഓവറില്‍ ഫര്‍ഹാനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. പവര്‍പ്ലേയിലടക്കം ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം മുതലാക്കാന്‍ പാകിസ്ഥാന് പിന്നീട് സാധിച്ചില്ല.

സയിം അയൂബ് (11 പന്തില്‍ 14), മുഹമ്മദ് ഹാരിസ് (രണ്ട് പന്തില്‍ പൂജ്യം), സല്‍മാന്‍ അലി ആ​ഗ (ഏഴ് പന്തില്‍ എട്ട്), ഹുസൈന്‍ തലാട്ട് (രണ്ട് പന്തില്‍ ഒന്ന്), മുഹമ്മദ് നവാസ് (ഒമ്പത് പന്തില്‍ 6), ഷാഹിന്‍ അഫ്രീദി (മൂന്ന് പന്തില്‍ പൂജ്യം), ഹാരിസ് റൗഫ് (നാല് പന്തില്‍ ആറ്), അബ്രാര്‍ അഹമ്മദ് (രണ്ട് പന്തില്‍ ഒന്ന് നോട്ടൗട്ട്‌) എന്നിങ്ങനെയാണ് മറ്റ് പാക് ബാറ്റര്‍മാരുടെ പ്രകടനം.

Content Highlights: 

To advertise here,contact us