ഏഷ്യാ കപ്പ് ഫൈനലില് ഇന്ത്യയ്ക്കെതിരെ പാകിസ്താന് ആദ്യം ബാറ്റുചെയ്യും. നിർണായക ടോസ് വിജയിച്ച ഇന്ത്യന് ക്യാപ്റ്റന് സൂര്യകുമാർ യാദവ് ഫീല്ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
മാറ്റങ്ങളുമായാണ് ഇന്ത്യ ഫൈനലിന് ഇറങ്ങുന്നത്. പരിക്കുമൂലം സ്റ്റാർ ഓള്റൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് മത്സരം നഷ്ടമാകും. ഹാർദിക്കിന് പുറമെ അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും ടീമിൽ പുറത്തിരിക്കേണ്ടിവരും. ഇവർക്ക് പകരം ജസ്പ്രീത് ബുംറ, ശിവം ദുബെ, റിങ്കു സിങ് എന്നിവർ ടീമിൽ തിരിച്ചെത്തി.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.
പാകിസ്താൻ പ്ലേയിംഗ് ഇലവൻ: സാഹിബ്സാദ ഫർഹാൻ, ഫഖർ സമാൻ, സയിം അയൂബ്, സൽമാൻ ആഗ (ക്യാപ്റ്റൻ), ഹുസൈൻ തലാത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.
Content Highlights: Asia Cup 2025 Final: India win toss, opt to bowl first vs Pakistan in Dubai