
ഏഷ്യാ കപ്പ് സൂപ്പര് ഫോറിലെ ശ്രീലങ്കയ്ക്കെതിരായ അവസാന മത്സരത്തില് ഇന്ത്യയുടെ ഇംപാക്ട് പ്ലെയര് അവാർഡ് സ്വന്തമാക്കി മലയാളി വിക്കറ്റ് കീപ്പര് ബാറ്റര് സഞ്ജു സാംസണ്. താരത്തിന് ഡ്രസിങ് റൂമില് വച്ച് മെഡലും സമ്മാനിക്കുന്നതിന്റെ വീഡിയോ ബിസിസിഐ പുറത്തുവിട്ടു.
ഒരു മത്സരത്തിൽ മികവ് പുലര്ത്തുന്ന താരങ്ങള്ക്ക് ഡ്രസിങ് റൂമില് വച്ച് ഇംപാക്ട് പ്ലേയർ അവാർഡ് നല്കുന്ന രീതി ഇന്ത്യന് ടീം കുറച്ചു കാലമായി പിന്തുടരാറുണ്ട്. മികച്ച ഫീല്ഡര്ക്ക് അല്ലെങ്കില് നിര്ണായക വഴിത്തിരിവ് സൃഷ്ടിച്ച താരം അടക്കമുള്ളവര്ക്കാണ് മെഡല് നല്കാറുള്ളത്. ഈ അവാർഡാണ് സഞ്ജുവിന് ലഭിച്ചത്. ടീമിന്റെ ഫിസിയോയായ യോഗേഷ് പർമാറാണ് സഞ്ജുവിന്റെ ഇംപാക്ട് പ്ലെയർ പുരസ്കാരം പ്രഖ്യാപിച്ചത്.
നമ്മുടെ സ്വന്തം ചേട്ടന് എന്ന് വിളിച്ച് ടീമിന്റെ ഫിസിയോയായ യോഗേഷ് പർമാറാണ് സഞ്ജുവിന്റെ ഇംപാക്ട് പ്ലയർ പുരസ്കാരം പ്രഖ്യാപിച്ചത്. ഇത് ചെറിയ മെഡലല്ലെന്നും വളരെ വിലപ്പെട്ടതാണെന്നും സഞ്ജു പറഞ്ഞു. ടീമിന് വേണ്ടി മികച്ച സംഭാവന ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇന്ത്യയുടെ ഡ്രസിങ് റൂമിൽ ഇരിക്കാൻ സാധിക്കുന്നതുതന്നെ വലിയ അഭിമാനമാണെന്നും മെഡൽ വാങ്ങിയ ശേഷം സഞ്ജു പ്രതികരിച്ചു.
ശ്രീലങ്കക്കെതിരായ പോരാട്ടത്തില് ബാറ്റിങിലും വിക്കറ്റിനു പിന്നിലും നിര്ണായക സാന്നിധ്യമായിരുന്നു സഞ്ജു. അഞ്ചാമനായി ബാറ്റിങിനെത്തിയ താരം തിലക് വര്മയ്ക്കൊപ്പം ചേര്ന്ന് അര്ധ സെഞ്ച്വറി കൂട്ടുകെട്ടുയര്ത്തി ടീം സ്കോര് 200 കടത്തുന്നതില് പ്രധാനിയായി. 23 പന്തില് 3 സിക്സും ഒരു ഫോറും സഹിതം 39 റണ്സെടുത്താണ് മലയാളി താരം മടങ്ങിയത്.
വിക്കറ്റിന് പിന്നിലും സഞ്ജു മികച്ച പ്രകടനം കാഴ്ചവെച്ചു. മത്സരത്തിൽ ശ്രീലങ്കയുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത് വിക്കറ്റ് കീപ്പറായ സഞ്ജുവാണ്. വരുൺ ചക്രവർത്തിയുടെ പന്തിൽ കുശാൽ പെരേരയെ സഞ്ജു സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. പതും നിസങ്ക, കുശാൽ പെരേര കൂട്ടുകെട്ട് 127 റൺസിൽ നിൽക്കവെയാണ് സഞ്ജു മിന്നൽ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയത്. അവസാന ഓവറിൽ ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിക്കാനും സഞ്ജുവിന് സാധിച്ചു.
Content Highlights: IND vs SL; Sanju Samson wins the Impact Player of the Match medal