'ടെസ്റ്റ് സ്‌ക്വാഡില്‍ നിന്ന് അഭിമന്യുവിനെ ഒഴിവാക്കാന്‍ കാരണം അച്ഛന്റെ പരാമര്‍ശങ്ങള്‍'; തുറന്നടിച്ച് മുന്‍താരം

വെസ്റ്റ് ഇന്‍ഡീസിനെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് അഭിമന്യുവിന് ഇടംലഭിച്ചിരുന്നില്ല

വെസ്റ്റ് ഇന്‍ഡീസിനെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അഭിമന്യു ഈശ്വരന് ഇടംലഭിക്കാത്തതില്‍ പ്രതികരിച്ച് ഇന്ത്യയുടെ മുന്‍താരം ക്രിസ് ശ്രീകാന്ത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡില്‍ നിന്ന് അഭിമന്യു പുറത്താവാനുള്ള കാരണം താരത്തിന്റെ പിതാവ് സെലക്ഷന്‍ കമ്മിറ്റിക്കെതിരെ ഉന്നയിച്ച പരാമര്‍ശങ്ങളാവാമെന്നാണ് ശ്രീകാന്ത് പറയുന്നത്.

ഇംഗ്ലണ്ടിനെതിരെ മുന്‍പ് നടന്ന ടെസ്റ്റ് പരമ്പരയില്‍ ടീമിലുണ്ടായിട്ടും അഭിമന്യുവിന് അരങ്ങേറാനുള്ള അവസരം നല്‍കാതിരുന്നതിന് പിന്നാലെ കോച്ച് ഗൗതം ഗംഭീറിനെതിരെയടക്കം താരത്തിന്റെ പിതാവ് രൂക്ഷ വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ശ്രീകാന്തിന്റെ പ്രതികരണം.

"അഭിമന്യു ഈശ്വരനോട് എനിക്ക് സഹതാപം തോന്നുന്നു. ഇംഗ്ലണ്ട് ടെസ്റ്റിന് ശേഷം അദ്ദേഹത്തിന്റെ അച്ഛൻ ചില ​ഗുരുതരമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. അതുകൊണ്ടായിരിക്കാം സെലക്ഷൻ‌ കമ്മിറ്റി ഇപ്പോൾ അഭിമന്യുവിനെ ഒഴിവാക്കിയത്. പക്ഷേ വെസ്റ്റ് ഇന്‍ഡീസിനെതിരെ നാട്ടില്‍ നടക്കുന്ന റിസർവ് ഓപ്പണറുടെ ആവശ്യമില്ലെന്ന അജിത് അഗാർക്കറുടെ ന്യായവാദം ന്യായമായിരുന്നു," ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

🚨 #BreakingNews 🚨 @Cricketracker "Abhimanyu Easwaran dropped from Test squad due to father's strong statements" - Former India batter makes stunning claimRead it 👉 https://t.co/DqoIHJpVqO pic.twitter.com/WXDkpjJr3GGrab #amazon #deals here:For #USA https://t.co/XSLcMcH5flF…

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ കരുതൽ‌ ഓപ്പണറായി ഇടം പിടിച്ചിട്ടും ഒറ്റ മത്സരത്തിലും പ്ലേയിങ് ഇലവനില്‍ സ്ഥാനം നേടാനാകാത്ത താരമാണ് അഭിമന്യു. കഴിഞ്ഞ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കുള്ള ടീമിനൊപ്പവും മുഴുവന്‍ സമയം ഉണ്ടായിരുന്നെങ്കിലും താരത്തിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 961 ദിവസം ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിട്ടും അഭിമന്യുവിന് ഇതുവരെ ടെസ്റ്റില്‍ അരങ്ങേറാനുള്ള ഭാഗ്യം ലഭിച്ചില്ല.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കരുതല്‍ ഓപ്പണറായാണ് താരത്തിന് ടീമില്‍ ഇടംകിട്ടിയത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ യശസ്വി ജയ്സ്വാള്‍- കെഎല്‍ രാഹുല്‍ ഓപ്പണിങ് സഖ്യം ക്ലച്ച് പിടിച്ചതോടെയാണ് അഭിമന്യുവിന് തുടര്‍ച്ചയായി അവസരം നിഷേധിക്കപ്പെട്ടത്. ഇതോടെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നതിനിടെ കോച്ച് ഗൗതം ഗംഭീറിനെതിരെ താരത്തിന്റെ പിതാവ് രംഗത്തെത്തിയത്.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യ എ ടൂറില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ടെസ്റ്റില്‍ തഴഞ്ഞത് അഭിമന്യുവിനെ വിഷാദത്തിലാക്കിയെന്ന് അച്ഛന്‍ ആരോപിച്ചു. മികച്ച പ്രകടനം പുറത്തെടുത്തിട്ടും തന്റെ മകനേക്കാള്‍ കരുണ്‍ നായര്‍ക്ക് അവസരം നല്‍കുന്നതിലുള്ള യുക്തിയെയും പിതാവ് രംഗനാഥന്‍ ചോദ്യം ചെയ്തിരുന്നു.

Content Highlights: Abhimanyu Easwaran dropped from team due to father's strong statements says Kris Srikkanth

To advertise here,contact us