ടി 20 ക്രിക്കറ്റിൽ ഇന്ത്യയെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാൾ എന്ന നിലയിൽ വാഴ്ത്തപ്പെട്ടവനായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഏറ്റവും കൂടുതൽ പോയിന്റോടെ ടി 20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് നിൽപ്പുറപ്പിച്ചവനുമാണ് താരം. എന്നാൽ സമീപകാലത്ത് താരം വാർത്തകളിൽ ശ്രദ്ധ നേടുന്നത് ഗ്രൗണ്ടിലെ തീരുമാനങ്ങളുടെയും ഗ്രൗണ്ടിന് പുറത്തെ വിവാദ പ്രസ്താവനയിലുമാണ്.
കഴിഞ്ഞ ഒമ്പത് ഇന്നിങ്സുകളിൽ നിന്ന് 12.42 എന്ന മോശം ശരാശരിയിൽ 87 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. ഈ ഏഷ്യാ കപ്പിൽ നാല് ഇന്നിംഗ്സുകളിൽ നിന്ന് 59 റൺസ് മാത്രമേ സൂര്യയ്ക്ക് നേടാനായുള്ളൂ. താരത്തിന്റെ അവസാന ടി 20 ഫിഫ്റ്റി 14 ഇന്നിങ്സുകൾക്ക് മുന്നായിരുന്നു. ഇന്ത്യ സെപ്തംബർ 28 ന് പാകിസ്താനെ ഫൈനലിൽ നേരിടുമ്പോൾ ആശങ്കയാകുന്നതും സൂര്യകുമാറിനെ ഫോമില്ലായ്മയാണ്.
Content Highlights-; Surya kumar yadav out; india perfomance in asia cup