ഏഷ്യാ കപ്പിൽ മികച്ച പ്രകടനമാണ് ഇന്ത്യുൻ ചൈനമാൻ സ്പിന്നർ കുൽദീപ് യാദവ് പുറത്തെടുക്കുന്നത്. അഞ്ച് മത്സരത്തിൽ നിന്നും 12 വിക്കറ്റ് നേടി ടൂർണമെന്റിലെ വിക്കറ്റ് ടേക്കർമാരിൽ ഒന്നമതാണ് കുൽദീപ് യാദവ്. ഇംഗ്ലണ്ട് പരമ്പരയിലുടനീളം വാട്ടർ ബോയ് ആയതിന് ശേഷം കുൽദീപ് കളം നിറയുന്ന കാഴ്ച്ചയാണ് നിലവിൽ കാണുന്നത്. ഇപ്പോഴിതാ കുൽദീപിന്റെ ബൗളിങ്ങിനെ പ്രശംസിച്ചെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ മുഹമ്മദ് കൈഫ്.
'40-50 ദിവസം വാട്ടർ ബോയ് ആയിട്ടാണ് കുൽദീപ് ടീമിലുണ്ടായിരുന്നത്. എന്നാൽ എന്നാൽ അവസരം കിട്ടിയപ്പോൾ അതിനെ പരമാവധി മുതലാക്കുകയും ചെയ്തു. അവന് അവന്റെ ബൗളിങ്ങിൽ നല്ല കഴിവുണ്ട്. വേരിയേഷനുകൾ, ഭയമില്ലായ്മ, ലെഗ്സ്പിൻ, ഗൂഗ്ലി എല്ലാം അവന് എറിയാൻ സാധിക്കും. മിഡിൽ ഓവറുകളിൽ അവൻ തുറുപ്പ് ചീട്ടാണ്. അവസാന കളിയിൽ 169 റൺസ് ബംഗ്ലാദേശിന് വലിയ ടാർഗറ്റല്ലായിരുന്നു എന്നാൽ കുൽദീപ് മിഡിൽ ഓവറുകളിൽ വന്ന് മൂന്ന് വിക്കറ്റ് നേടി കളി തിരിച്ചുവിട്ടു,' കൈഫ് പറഞ്ഞു.
ഇംഗ്ലണ്ട് പരമ്പരയിൽ ഒരു അവസരം പോലും ലഭിക്കാത്തത് മൂലമാണ് അദ്ദേഹത്തിന്റെ ഈ പ്രകടനമെന്നും 2021ന് ശേഷം കുൽദീപ് കളിയിൽ കൊണ്ടുവന്ന മാറ്റം ശ്രദ്ധേയമാണെന്നും കൈഫ് പറഞ്ഞു. ഇംഗ്ലണ്ട് പരമ്പരയിൽ സ്ക്വാഡിലുണ്ടായിരുന്ന താരത്തിന് അഞ്ച് കളിയിൽ ഒന്നിൽ പോലും അവസരം ലഭിച്ചില്ലായിരുന്നു.
Content Highlights- Mohammed Kaif Praises Kuldeep Yadav