മുൻപും കൃത്യത ഇല്ല ഇപ്പോഴും ഇല്ല! കൈഫിന് ബുംറയുടെ ശക്തമായ മറുപടി

ജസ്പ്രീത് ബുംറയും അദ്ദേഹത്തിന്റെ ഫിറ്റ്നസും ക്രിക്കറ്റ് ലോകത്ത് എന്നും ചർച്ചയാകുന്ന കാര്യമാണ്

ജസ്പ്രീത് ബുംറയും അദ്ദേഹത്തിന്റെ ഫിറ്റ്നസും ക്രിക്കറ്റ് ലോകത്ത് എന്നും ചർച്ചയാകുന്ന കാര്യമാണ്. നിലവിൽ നടക്കുന്ന ഏഷ്യാ കപ്പിലും അദ്ദേഹത്തിന്റെ ഫിറ്റ്നസ് ചർച്ചയാകുന്നുണ്ട്. ഈ ഏഷ്യാ കപ്പിൽ അദ്ദേഹത്തിന്റെ ഫിറ്റ്നസ് സൂക്ഷിക്കുവാൻ വേണ്ടി പവർപ്ലെയിൽ മാത്രമേ ബൗൾ ചെയ്യുന്നുള്ളൂവെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് വാദിച്ചിരുന്നു. രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ ബുംറ വ്യത്യസ്ത ഓവറുകളിൽ ബോൾ ചെയ്യുമെന്നും എന്നാൽ ഇപ്പോൾ പരിക്ക് ഭയന്ന് പവർപ്ലേയിൽ മാത്രമേ എറിയുന്നുള്ളൂവെന്നും കൈഫ് പറഞ്ഞു.

' രോഹിത്തിന് കീഴിൽ ബുംറ പൊതുവെ 1, 13, 17, 19 ഓവറുകളാണ് എറിയാറുള്ളത്. എന്നാൽ സൂര്യയുടെ കീഴിൽ അദ്ദേഹം ആദ്യ സ്പെല്ലിൽ തന്നെ മൂന്ന് ഓവർ എറിഞ്ഞു. പരിക്ക് ഒഴിവാക്കാൻ അവൻ വാം അപ്പ് ആയിരിക്കുമ്പോൾ മാത്രമാണ് പന്തെറിയുന്നത്. ബാക്കിയുള്ള 14 ഓവറിൽ ബുംറക്ക് ഒരു ഓവർ മാത്രമേയുള്ളുവവെന്ന് ബാറ്റർമാർക്ക് ആശ്വസമാകും, ലോകകപ്പിൽ വലിയ ടീമുകൾക്കെതിരെ ഇത് ഇന്ത്യയെ ബാധിക്കും,' കൈഫ് എക്സിൽ കുറിച്ചു.

ഇതിന് ശക്തമായ മറുപടിയാണ് ബുംറ നൽകുന്നത്. ' മുൻപും കൃത്യമല്ല, ഇപ്പോഴും കൃത്യതയില്ല' എന്നാണ് ബുംറ ഇതിന് മറുപടി കുറിച്ചത്.

Inaccurate before inaccurate again 👍🏾 https://t.co/knkjXOGOKb

ഈ ഏഷ്യാ കപ്പിൽ നാല് മത്സരത്തിൽ നിന്നും 7.33 ഇക്കോണമിയിൽ അഞ്ച് വിക്കറ്റ് നേടാൻ ബുംറക്ക് സാധിച്ചിട്ടുണ്ട്. ഫൈനലിൽ കയറിയ ഇന്ത്യക്ക് ബുംറയുടെ പ്രകടനം ഏറെ നിർണായകമാണ്.

Content Highlights- Jasprit Bumrah's Massive Reply to Muhammed Kaif

To advertise here,contact us