ഭാവി ഭദ്രം; ഓസീസിനെതിരായ യൂത്ത് ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ

ഓസീസിനെതിരായ യൂത്ത് ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ.

ഓസീസിനെതിരായ യൂത്ത് ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. അണ്ടർ 19 ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ 167 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റു നഷ്ടത്തിൽ 280 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി വേദാന്ത് ത്രിവേദി, രാഹുൽ കുമാർ എന്നിവർ അർധ സെഞ്ച്വറി നേടി. വിഹാൻ മൽഹോത്ര 40 റൺസ് നേടി. രണ്ട് സിക്സർ അടിച്ചുതുടങ്ങിയെങ്കിലും വൈഭവ് സൂര്യവംശിക്ക് തിളങ്ങാനായില്ല. 16 റൺസാണ് താരം നേടിയത്.

മറുപടി ബാറ്റിങ്ങിൽ ഓസീസ് 113 റൺസിന് ഓൾ ഔട്ടായി. നാല് വിക്കറ്റ് നേടിയ ഖിലാൻ പട്ടേൽ, മൂന്ന് വിക്കറ്റ് നേടിയ ഉദ്ധവ് മോഹൻ എന്നിവരുടെ മികവിലാണ് ഇന്ത്യ ഓസീസിനെ കുഞ്ഞൻ സ്‌കോറിൽ തകർത്തിട്ടത്.

ഇതോടെ മൂന്ന് ഏകപക്ഷീയ വിജയത്തോടെ ഇന്ത്യ പരമ്പര തൂത്തുവാരി. ആദ്യ മത്സരം ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ചു. രണ്ടാം മത്സരത്തിൽ 51 റൺസിന്റെതായിരുന്നു ജയം.

Content Highlights-; Future secure; India sweeps Youth ODI series against Australia

To advertise here,contact us