ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ അവസാന പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ചരിത് അസലങ്കെ ഫീൽഡിങ് തിരഞ്ഞെടുത്തു.
സൂപ്പർ ഫോറിലെ തന്നെ അവസാന മത്സരമാണ് ഇത്. ഇതിനകം തന്നെ ഇന്ത്യയും പാകിസ്താനും ടൂർണമെന്റിന്റെ ഫൈനൽ ഉറപ്പിച്ചതിനാൽ ഇന്നത്തെ മത്സരം അപ്രധാനമാണ്.
ഏഷ്യ കപ്പിൽ തോൽവി അറിയാത്ത ഒരു ക്യാമ്പയിൻ ആണ് ഇന്ത്യയുടെ ലക്ഷ്യമെങ്കിൽ സൂപ്പർ ഫോറിൽ ഒരു ജയമെങ്കിലും സ്വന്തമാക്കി മാനം കാക്കാനാവും ശ്രീലങ്കയുടെ ശ്രമം.
ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില് ബാറ്റിംഗിന് ഇറക്കാതിരുന്നതിന്റെ പേരില് വിമര്ശനം ഉയര്ന്ന പശ്ചാത്തലത്തില് സഞ്ജു സാംസണ് ബാറ്റിംഗിൽ സ്ഥാനക്കയറ്റം ലഭിക്കുമോയെന്നാണ് ആരാധകര് ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ബംഗ്ലാദേശിനെതിരെ 6 വിക്കറ്റ് നഷ്ടമായിട്ടും ഡഗ് ഔട്ടിലിരിക്കേണ്ടി വന്നിരുന്നു സഞ്ജുവിന്. അതേ സമയം സഞ്ജുവിന് പകരം ക്രീസിലെത്തിയവർ അമ്പേ പരാജയമായിരുന്നു.
ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളാണ് ഉളളത് ജസ്പ്രീത് ബുമ്രക്ക് പകരം അർഷദീപ് സിംഗ് എത്തും. ശിവം ദുബെ പുറത്തിരിക്കും. പകരം അധിക പേസറായി ഹര്ഷിത് റാണയും ടീമിലെത്തും.
Content Highlights: Bumrah rested; India to bat first against Sri Lanka