ഏഷ്യ കപ്പിൽ ഇന്ന് ബംഗ്ലാദേശ്-പാകിസ്താൻ പോരാട്ടം; ജയിക്കുന്നവർ ഫൈനലിൽ ഇന്ത്യയെ നേരിടും

ഏഷ്യ കപ്പിൽ ഇന്ന് ബംഗ്ലാദേശ്-പാകിസ്താൻ പോരാട്ടം.

ഏഷ്യ കപ്പിൽ ഇന്ന് ബംഗ്ലാദേശ്-പാകിസ്താൻ പോരാട്ടം. വിജയിക്കുന്ന ടീമിന് ഫൈനലിൽ പ്രവേശിക്കാം. ഇന്നലെ സൂപ്പർ ഫോറിലെ രണ്ടാം വിജയത്തോടെ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരുന്നു. ബംഗ്ലാദേശിനെ 41 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്.

പാകിസ്താനും ബംഗ്ലദേശും സൂപ്പർ ഫോറിൽ രണ്ട് മത്സരങ്ങൾ വീതം കളിച്ചപ്പോൾ ഓരോ മത്സരം വിജയിച്ചു. ഇരു ടീമുകളും ശ്രീലങ്കയെയാണ് തോൽപ്പിച്ചത്. ഇതോടെ ശ്രീലങ്ക ഏഷ്യ കപ്പിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.

ഇന്ന് ബംഗ്ലാദേശിനെതിരെ പാകിസ്താൻ വിജയിക്കുകയാണെങ്കിൽ ഒരിക്കൽ കൂടി ഒരു ഇന്ത്യ- പാക് പോരാട്ടം കാണാൻ ക്രിക്കറ്റ് പ്രേമികൾക്ക് അവസരമൊരുങ്ങും. സെപ്തംബർ 28 നാണ് ഫൈനൽ.

Content Highlights: Bangladesh-Pakistan clash in Asia Cup today; winners will face India in the final

To advertise here,contact us