ഓസീസിനെതിരെ സിക്സർ പൂരം; റെക്കോർഡിൽ ഉന്മുക്ത് ചന്ദിനെ പിന്നിലാക്കി വൈഭവിന്റെ തേരോട്ടം

മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ചരിത്രനേട്ടം സ്വന്തമാക്കാനും വൈഭവിന് സാധിച്ചു

ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ രണ്ടാം യൂത്ത് ഏകദിനത്തില്‍ അർധ സെഞ്ച്വറി നേടിയിരിക്കുകയാണ് ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി. 68 പന്തില്‍ 70 റൺ‌സ് നേടിയാണ് വൈഭവ് മികച്ച പ്രകടനം തുടരുന്നത്. ആറ് സിക്സും അഞ്ച് ബൗണ്ടറികളുമാണ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്.

മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ചരിത്രനേട്ടം സ്വന്തമാക്കാനും വൈഭവിന് സാധിച്ചു. യൂത്ത് ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് വൈഭവ് സൂര്യവംശി സ്വന്തം പേരിലെഴുതിച്ചേർത്തത്. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ ആറ് സിക്സറുകൾ അടിച്ചെടുത്തതോടെ യൂത്ത് ഏകദിന ക്രിക്കറ്റിൽ വൈഭവിന്റെ ആകെ സിക്സർ നേട്ടം 39 ആയി ഉയർന്നു.

Vaibhav Suryavanshi breaks Unmukt Chand’s record of most career sixes in Youth ODI cricketCheck: 👉🏻 https://t.co/PI5mbKFiCj pic.twitter.com/N7087ryKh7

റെക്കോർഡിൽ ഇന്ത്യയുടെ തന്നെ ഉന്മുക്ത് ചന്ദിനെയാണ് വൈഭവ് പിന്നിലാക്കിയത്. ഇന്ത്യയുടെ മുൻ അണ്ടർ 19 ക്യാപ്റ്റനായിരുന്ന ഉന്മുക്ത് 21 മത്സരങ്ങളിൽ നിന്ന് നേടിയ 38 സിക്സറുകളെന്ന റെക്കോർഡാണ് വൈഭവ് പഴങ്കഥയാക്കിയത്. 21 ഇന്നിങ്സുകളിൽ നിന്ന് ഉന്മുക്ത് നേടിയ 38 റൺസെന്ന റെക്കോർഡ് വെറും 10 ഇന്നിങ്സുകളിൽ നിന്നാണ് വൈഭവ് മറികടന്ന‌ത്.

Content Highlights: Vaibhav Suryavanshi breaks Unmukt Chand’s record of most career sixes in Youth ODI cricket

To advertise here,contact us