പാകിസ്താന് വീണ്ടും ഫൈനൽ പ്രതീക്ഷ; ശ്രീലങ്ക സൂപ്പർ ഫോറിൽ നിന്നും പുറത്ത്

സൂപ്പർ ഫോറിലെ രണ്ടാം തോൽവിയോടെ ശ്രീലങ്ക പുറത്തായി.

ശ്രീലങ്കയെ തോൽപ്പിച്ച് ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി പാകിസ്താൻ. ശ്രീലങ്ക മുന്നോട്ടുവെച്ച 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എന്ന വിജയലക്ഷ്യം അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 12 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. സൂപ്പർ ഫോറിലെ രണ്ടാം തോൽവിയോടെ ശ്രീലങ്ക പുറത്തായി.

പാകിസ്താന് വേണ്ടി ഹുസൈൻ താലത് 35 റൺസും സാഹിബ് സദാ ഫർഹാൻ 24 റൺസും മുഹമ്മദ് നവാസ് 38 റൺസും നേടി. ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരങ്കെയും മഹീഷ് തീക്ഷണയും രണ്ട് വിക്കറ്റ് വീതവും നേടി.

നേരത്തെ പാക് ബോളർമാരുടെ മികച്ച പ്രകടനമാണ് ശ്രീലങ്കയെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. പാകിസ്താന് വേണ്ടി ഷഹീൻ അഫ്രീദി മൂന്നും ഹാരിസ് റൗഫ്, ഹുസ്സൈൻ താലത്ത് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

ശ്രീലങ്കൻ നിരയിൽ കാമിന്ദു മെൻഡിസ് അർധ സെഞ്ച്വറി നേടി. ചരിത് അസലങ്കെ (20), കുശാൽ പെരേര (15), വാനിന്ദു ഹസരങ്കെ (15), ചാമിക കരുണരത്നെ (17) എന്നിവർ പിന്തുണ നൽകി. പാകിസ്താന് വേണ്ടി ഷഹീൻ അഫ്രീദി മൂന്നും ഹാരിസ് റൗഫ്, ഹുസ്സൈൻ താലത്ത് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

Content Highlights: Pakistan hopes of reaching the final again; Sri Lanka out of Super Four

To advertise here,contact us