പ്രതീക്ഷ ഇനി സായ്‌ സുദർശനിൽ; ഓസീസ് എ ക്കെതിരെ തകർന്നടിഞ്ഞ് ഇന്ത്യ എ

ഇപ്പോഴും 238 റണ്‍സ് പിറകിലാണ് ഇന്ത്യ

ഓസ്‌ട്രേലിയ എ ടീമിനെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകർച്ച. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 420നെതിരെ മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യരണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ടിന് 182 എന്ന നിലയിലാണ്. ഇപ്പോഴും 238 റണ്‍സ് പിറകിലാണ് ഇന്ത്യ. 68 റൺസുമായി ക്രീസിലുള്ള സായ് സുദര്‍ശനിലാണ് ഇനിയുള്ള പ്രതീക്ഷ. നാല് വിക്കറ്റ് നേടിയ ഹെന്റി തോണ്‍ടണ്‍ ഇന്ത്യയെ തകര്‍ക്കുകയായിരുന്നു.

ഇന്ത്യൻ നിരയിൽ കെ എല്‍ രാഹുല്‍, ദേവദത്ത് പടിക്കല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറല്‍ തുടങ്ങിയവർക്കൊന്നും തിളങ്ങാനായില്ല.

നേരത്തെ ജാക്ക് എഡ്വാർഡ് (88 , ടോഡ് മര്‍ഫി (76), നതാന്‍ മക്സ്വീനി (74) , സാം കോണ്‍സ്റ്റാസ് (49) എന്നിവരുടെ പ്രകടനമാണ് ഓസീസിനെ കൂറ്റൻ സ്കോറിലെത്തിച്ചത്.

പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ് തുടങ്ങി സീനിയർ താരങ്ങളുണ്ടായിട്ടും ഓസീസ് എ ടീമിനെ പിടിച്ചുകെട്ടാനായില്ല

ആദ്യ ചതുർദിന ടെസ്റ്റ് സമനിലയിൽ കലാശിച്ചിരുന്നു. രണ്ടാമത്തെയും അവസാനത്തെയും ഈ ടെസ്റ്റ് ഓസീസ് ജയിച്ചാൽ പരമ്പര അവർക്ക് സ്വന്തമാക്കാനാകും.

Content Highlights: Hope on Sai Sudarshan; India A collapses against Australia A

To advertise here,contact us