അതിവേഗം അഭിഷേക്; ബംഗ്ലാദേശിനെതിരെയും അർധ സെഞ്ച്വറി

ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലും അർധ സെഞ്ച്വറി കടന്ന് അഭിഷേക് ശർമ

ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലും അർധ സെഞ്ച്വറി കടന്ന് അഭിഷേക് ശർമ. 25 പന്തിൽ 50 കടന്ന താരം ഇപ്പോഴും ക്രീസിലുണ്ട്. ശുഭ്മാൻ ഗിൽ 19 പന്തിൽ 29 റൺസ് നേടി പുറത്തായി. വൺ ഡൗണായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ ശിവം ദുബെ രണ്ട് റൺസ് മാത്രം നേടി പുറത്തായി.നിലവിൽ അഭിഷേകിനൊപ്പം സൂര്യകുമാർ യാദവാണ് ക്രീസിൽ.

സൂപ്പർ ഫോറിൽ ഇരുടീമുകളുടെയും രണ്ടാം മത്സരമാണ്. ഇരു ടീമുകളും ആദ്യ മത്സരം ജയിച്ചിരുന്നു. ഇന്ന് വിജയിക്കുന്ന ടീമിന് ഫൈനലിലേക്ക് മുന്നേറാം. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ച ഇന്ത്യ ഫൈനൽ തേടിയാണ് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ നിന്നും മാറ്റങ്ങൾക്ക് സാധ്യതയില്ല. മറുവശത്ത് ശ്രീലങ്കയെ ആദ്യ മത്സരത്തിൽ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ്.

Content Highlights: Abhishek is fast; scores a half-century against Bangladesh too

To advertise here,contact us