വിക്കറ്റ് വീഴ്ത്തിയപ്പോൾ തന്റെ സെലിബ്രേഷൻ പുറത്തെടുത്ത് കളിയാക്കിയ പാക് സ്പിന്നർ അബ്രാര് അഹമ്മദിന് അതേ ശൈലിയിൽ മറുപടി പറഞ്ഞ് വാനിന്ദു ഹസരങ്കെ. പാക് ബാറ്റിങ് ഇന്നിങ്സിൽ രണ്ട് വിക്കറ്റുകൾ നേടിയ ഹസരങ്കെ അബ്രാറിന്റെ വിക്കറ്റ് സെലിബ്രേഷൻ പുറത്തെടുത്തു.
നേരത്തെ ശ്രീലങ്കയ്ക്കെതിരെ നാലോവർ എറിഞ്ഞ് വെറും എട്ട് റൺസ് വിട്ടുകൊടുത്ത അബ്രാര് വാനിന്ദു ഹസരങ്കെയുടെ വിക്കറ്റും സ്വന്തമാക്കിയിരുന്നു. ഹസരങ്കെയുടെ വിക്കറ്റെടുത്ത ശേഷം ഹസരങ്കെ സാധാരണ പുറത്തെടുക്കാറുള്ള വിക്കറ്റ് സെലിബ്രേഷനാണ് അബ്രാര് പുറത്തെടുത്തത്. ആദ്യം നെഞ്ചിൽ കൈകൾ കെട്ടി പിന്നീട് ട്രേഡ്മാർക്ക് ശൈലിയിൽ കുലുക്കിയുള്ള ആഘോഷം ഉടൻ തന്നെ വൈറലായി.
Hasaranga replicated Abrar Ahmed celebration after cleaning up Saim Ayub.😅👌#PAKvSL #SLvPAK #AsiaCup2025pic.twitter.com/Dev68cNbes
മത്സരത്തിൽ ശ്രീലങ്കയെ പാകിസ്താൻ ചെറിയ ടോട്ടലിൽ ഒതുക്കി. അബുദാബി, ഷെയ്ഖ് സയിദ് സ്റ്റേഡിയത്തില് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് നേടിയത്.
Abrar Ahmed doing celebration of hasaranga 😭😭pic.twitter.com/uEQychvtqT
വമ്പൻ തകർച്ചയിലേക്ക് നീങ്ങിയ ശ്രീലങ്കയെ മധ്യനിരയിൽ കാമിന്ദു മെൻഡിസാണ് രക്ഷിച്ചെടുത്തത്. താരം 44 പന്തുകൾ നേരിട്ട് രണ്ട സിക്സറും മൂന്ന് ഫോറുകളും അടക്കം 50 റൺസ് നേടി. ചരിത് അസലങ്കെ (20), കുശാൽ പെരേര (15), വാനിന്ദു ഹസരങ്കെ (15), ചാമിക കരുണരത്നെ (17) എന്നിവർ പിന്തുണ നൽകി. പാകിസ്താന് വേണ്ടി ഷഹീൻ അഫ്രീദി മൂന്നും ഹാരിസ് റൗഫ്, ഹുസ്സൈൻ താലത്ത് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
ഈ മത്സരത്തില് പരാജയപ്പെടുന്നവര് ഏറെക്കുറെ ടൂര്ണമെന്റില് നിന്ന് പുറത്താവും. ഇന്ത്യക്കെതിരെ കളിച്ച ടീമില് മാറ്റം വരുത്താതെയാണ് പാകിസ്ഥാന് ഇറങ്ങിയത്. ശ്രീലങ്ക രണ്ട് മാറ്റം വരുത്തി. ചാമിക കരുണാരത്നെ, മഹീഷ് തീക്ഷണ എന്നിവര് ടീമിലെത്തി.
Content Highlights: : wanindu hasaranga on Abrar Ahmed mocks celebration