പിടിച്ചു കെട്ടി പാക് ബോളർമാർ; നിർണായക സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് ചെറിയ ടോട്ടൽ

പാകിസ്താന് വേണ്ടി ഷഹീൻ അഫ്രീദി മൂന്നും ഹാരിസ് റൗഫ്, ഹുസ്സൈൻ താലത്ത് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്താനെതിരെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ചെറിയ ടോട്ടൽ. അബുദാബി, ഷെയ്ഖ് സയിദ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് നേടിയത്.

വമ്പൻ തകർച്ചയിലേക്ക് നീങ്ങിയ ശ്രീലങ്കയെ മധ്യനിരയിൽ കാമിന്ദു മെൻഡിസാണ് രക്ഷിച്ചെടുത്തത്. താരം 44 പന്തുകൾ നേരിട്ട് രണ്ട സിക്‌സറും മൂന്ന് ഫോറുകളും അടക്കം 50 റൺസ് നേടി. ചരിത് അസലങ്കെ (20), കുശാൽ പെരേര (15), വാനിന്ദു ഹസരങ്കെ (15), ചാമിക കരുണരത്നെ (17) എന്നിവർ പിന്തുണ നൽകി. പാകിസ്താന് വേണ്ടി ഷഹീൻ അഫ്രീദി മൂന്നും ഹാരിസ് റൗഫ്, ഹുസ്സൈൻ താലത്ത് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

ഈ മത്സരത്തില്‍ പരാജയപ്പെടുന്നവര്‍ ഏറെക്കുറെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും. ഇന്ത്യക്കെതിരെ കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് പാകിസ്ഥാന്‍ ഇറങ്ങിയത്. ശ്രീലങ്ക രണ്ട് മാറ്റം വരുത്തി. ചാമിക കരുണാരത്‌നെ, മഹീഷ് തീക്ഷണ എന്നിവര്‍ ടീമിലെത്തി.

Content Highlights:Sri Lanka set a small total in crucial Super Four clash vs pak

To advertise here,contact us