ഫീൽഡിങ് കോച്ച് എല്ലാത്തിനും മെയിൽ അയച്ചിട്ടുണ്ട്! സൂര്യകുമാറിന്റെ രസകരമായ കമന്റ്

മത്സരത്തിൽ ഇന്ത്യൻ ഫീൽഡിങ്ങിന്റെ മോശം പ്രകടനത്തെ ആരാധകർ ഏറെ വിമർശിച്ചിരുന്നു

പാകിസ്താനെതിരെയുള്ള ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യ അനായാസം വിജയിച്ചിരുന്നു. ആറ് വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. മത്സരത്തിൽ ഇന്ത്യൻ ഫീൽഡിങ്ങിന്റെ മോശം പ്രകടനത്തെ ആരാധകർ ഏറെ വിമർശിച്ചിരുന്നു. നാല് ക്യാച്ചോളമാണ് ഇന്ത്യൻ ഫീൽഡർമാർ വിട്ടുകളഞ്ഞത്. ഇത് പാകിസ്താനെ 171 എന്ന ടോട്ടലിലേക്ക് എത്താൻ സഹയിച്ചിരുന്നു.

മത്സരത്തിലെ ഇന്ത്യൻ മിസ് ഫീൽഡിങ്ങനെ കുറിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തമാശരൂപേണ സംസാരിച്ചിരുന്നു. ചില കളികളിൽ ക്യാച്ച് വിട്ടുപോകുമെന്നും എന്നാൽ അത് സൂപ്പർ ഫോറിന്റെ ആദ്യ മത്സരത്തിലായത് ഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾക്ക് പോസിറ്റീവായി എന്തെങ്കിലും ചോദിച്ചുകൂടെ? നാളെയും മറ്റന്നാളും ഓഫീസിലെത്തണമെന്ന് ഓട്ടകൈയ്യുള്ള കളിക്കാർക്കെല്ലാം ഫീൽഡിങ് കോച്ച് ഇപ്പോൾ തന്നെ മെയിൽ അയച്ചിട്ടുണ്ട്. ഇത് മത്സരത്തിന്റെ ഭാഗമാണ്. ആദ്യ മത്സരമായത് കൊണ്ട് ഞാൻ ഇതിൽ ഓക്കെയാണ്. മുന്നിൽ ഇനി പ്രധാന മത്സരങ്ങളാണ്. പക്ഷെ ഇത് ഓക്കെയാണ് സംഭവിക്കാവന്ന കാര്യമാണ്,' മത്സരത്തിന് ശേഷം സൂര്യ പറഞ്ഞു.

പാകിസ്താൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ബാക്കിനിൽക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഓപ്പണർമാരായ അഭിഷേക് ശർമയുടെയും ഗില്ലിന്റെയും ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് കരുത്തായത്. 172 റൺസെന്ന വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് ഇരുവരും സമ്മാനിച്ചത്.

ഗിൽ 28 പന്തിൽ 47 റൺസും അഭിഷേക് 39 പന്തിൽ നിന്നും 74 റൺസും സ്വന്തമാക്കി.നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തിരുന്നു. മത്സരത്തിൽ നാല് നിർണായക ക്യാച്ചുകൾ നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പാകിസ്താന് വേണ്ടി സഹിബ്‌സാദ ഫർഹാൻ അർധസെഞ്ച്വറി നേടി. 45 പന്തിൽ നിന്ന് 58 റൺസെടുത്ത സാഹിബ്‌സാദ ഫർഹാനാണ് പാകിസ്താന്റെ ടോപ് സ്‌കോറർ.

Content Highlights- Suryakumar Yadav Funny comment on Indian team's Miss field

To advertise here,contact us