ഓസ്ട്രേലിയ എയ്ക്കെതിരായ ഇന്ത്യ എ യുടെ രണ്ടാം ചതുർദിന ടെസ്റ്റ് മത്സരത്തിൽ ശ്രേയസ് അയ്യർ കളിക്കില്ല. ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന മത്സരത്തിൽ ക്യാപ്റ്റൻ കൂടിയായ ശ്രേയസ് അയ്യർ കളിക്കില്ലെന്ന് ടീം വൃത്തങ്ങൾ അറിയിച്ചു. ആദ്യ മത്സരത്തിൽ താരത്തിന് തിളങ്ങാനായിരുന്നില്ല.
ഒക്ടോബർ 2 മുതൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിൽ അയ്യർ മധ്യനിരയിൽ ഇടം നേടാനുള്ള സാധ്യതയുമുണ്ട്.അയ്യരുടെ അഭാവത്തിൽ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ധ്രുവ് ജുറൽ ടീമിനെ നയിക്കും. നേരത്തെ ശ്രേയസിന് പകരം ജുറൽ ടീമിനെ നയിച്ചിരുന്നു.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എ ആറ് വിക്കറ്റിന് 532 റൺസ് നേടി ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ഏഴ് വിക്കറ്റിന് 531 റൺസ് നേടി ഡിക്ലയർ ചെയ്തു. ശേഷം മത്സരം അവസാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ധ്രുവ് ജുറലും ദേവ്ദത്ത് പടിക്കലും സെഞ്ച്വറി നേടിയിരുന്നു.
Content Highlights:Shreyas Iyer to miss second India A match vs Australia A in Lucknow