ആവേശം വാനോളം ഉയർന്ന മത്സരമായിരുന്നു ഇന്ത്യ-പാകിസ്താൻ ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടം. കളി ഇന്ത്യ അനായാസം ജയിച്ചുവെങ്കിലും ഇന്ത്യൻ കളിക്കാരെ നിരന്തരം പ്രോകിപ്പിക്കുന്ന വാക്കേറ്റവും ആംഗ്യങ്ങളും പാകിസ്താൻ കളിക്കാർ പുറത്തെടുത്തിരുന്നു. ഇതിൽ പ്രധാനപ്പെട്ടതാണ് ആരാധകരെ നോക്കി പാകിസ്താൻ പേസ് ബൗളർ ഹാരിസ് റൗഫ് കാണിച്ച ആംഗ്യങ്ങൾ. ബൗണ്ടറി ലൈനിന്റെ അവിടെ നിന്നാണ് ആരാധകരെ നോക്കി ഹാരിസിന്റെ ആംഗ്യങ്ങള്.
ആരാധകരെ നോക്കി ഒരു വിമാനം താഴെ വീഴുന്ന ആംഗ്യം കാണിക്കുന്ന ഹാരിസ് റൗഫിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയ്ക്കിടെ ഇന്ത്യയുടെ ആറ് യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന് പാകിസ്താൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിൽ ഒരു സ്ഥിരീകരണവും ഇല്ല. ഇതിനെ സൂചിപ്പിക്കുന്ന തരത്തിൽ കൈവിരലുകൾ കൊണ്ട് 6-0 എന്നും ഹാരിസ് റൗഫ് കാണികളെ നോക്കി കാണിച്ചു.
2022ലെ ടി-20 ലോകകപ്പിലെ ഇന്ത്യ-പാക് ക്ലാസിക്ക് പോരാട്ടത്തിൽ ഹാരിസ് റൗഫിനെ തുടർച്ചയായി സിക്സറടിച്ചുകൊൊണ്ട് വിരാട് കോഹ്ലി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു. ഇത് ഓർമിപ്പിക്കാനാണ് വിരാട് കോഹ്ലിയുടെ പേരി ആരാധകർ ആർത്ത് വിളിച്ചത്. ഇന്ത്യൻ ആരാധകർ തുടർച്ചയായി കോഹ്ലി ചാൻറ് ഉയർത്തിയപ്പോൾ ചെവി വട്ടം പിടിച്ച് ഇനിയും വിളിക്കൂ എന്നും റൗഫ് ആംഗ്യം കാട്ടി. പിന്നീട് വിമാനത്തിൻ്റെ ആംഗ്യങ്ങളും അദ്ദേഹം കാട്ടി.
അതേസമയം മത്സരത്തിൽ ആറ് വിക്കറ്റിന് ജയിച്ചു. പാകിസ്താൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ബാക്കിനിൽക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഓപ്പണർമാരായ അഭിഷേക് ശർമയുടെയും ഗില്ലിന്റെയും ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് കരുത്തായത്. 172 റൺസെന്ന വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് ഇരുവരും സമ്മാനിച്ചത്.
Haris Rauf on what happened to his career after 23/10/2022. pic.twitter.com/1dxdN4SZ3V
ഗിൽ 28 പന്തിൽ 47 റൺസും അഭിഷേക് 39 പന്തിൽ നിന്നും 74 റൺസും സ്വന്തമാക്കി.നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തിരുന്നു. മത്സരത്തിൽ നാല് നിർണായക ക്യാച്ചുകൾ നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പാകിസ്താന് വേണ്ടി സഹിബ്സാദ ഫർഹാൻ അർധസെഞ്ച്വറി നേടി. 45 പന്തിൽ നിന്ന് 58 റൺസെടുത്ത സാഹിബ്സാദ ഫർഹാനാണ് പാകിസ്താന്റെ ടോപ് സ്കോറർ.
Content Highlights- Haris Rauf Gestures to Indian Fans who Chanxted For Virat Kohli