ആവേശകരാമായ ഒരു ഇന്ത്യ-പാക് മത്സരത്തിനാണ് ഏഷ്യാ കപ്പ് സൂപ്പർ ഫോർ സാക്ഷിയായത്. ഇരു ടീമുകളുടെയും താരങ്ങൾ വാക്കേറ്റത്തിലേർപ്പെട്ട മത്സരത്തിൽ അവസാന ചിരി ഇന്ത്യയുടേത് ആയിരുന്നു. ആറ് വിക്കറ്റ് വിജയവുമായി പാകിസ്താനെ ഈ ഏഷ്യാ കപ്പിൽ ഇന്ത്യ രണ്ടാമതും തകർത്തു. 39 പന്തിൽ നിന്നും ആറ് ഫോറും അഞ്ച് സിക്സറുമടക്കം 74 റൺസ് നേടിയ അഭിഷേക് ശർമയാണ് കളിയിലെ താരമായത്.
മത്സരത്തിനിടെ അഭിഷേക് ശർമയുമായും ശുഭ്മാൻ ഗില്ലുമായും പാകിസ്താൻ ബൗളർമാർ വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. കളിയിലെ താരമായതും അദ്ദേഹമാണ്. കളിയിലെ താരമായതിന് ശേഷം ഈ മത്സരം എളുപ്പമായിരുന്നുവെന്നും അവർ ആവശ്യമില്ലാതെ തങ്ങളെ ചൊറിയുവായിരുന്നുവെന്നും അഭിഷേക് ശർമ പറഞ്ഞു, അത് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ന് വളരെ എളുപ്പമായിരുന്നു. ഒരു കാര്യവുമില്ലാതെ അവർ ഞങ്ങൾക്ക് നേരെ വരികയായിരുന്നു. അത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഇതിന് മറുപടി നൽകാൻ എന്റെ ബാറ്റാണ് ഏറ്റവും നല്ലതെന്ന് എനിക്ക് തോന്നി. ടീമിനെ വിജയിപ്പിക്കാനായിരുന്നു ഇത്. അത് മാത്രമായിരുന്നു എന്റെ മനസിലുണ്ടായിരുന്നത്. ടീമിനെ എങ്ങനെയെങ്കിലും വിജയിപ്പിക്കുക എന്ന് മാത്രം,' അഭിഷേക് പറഞ്ഞു.
ABHISHEK SHARMA CALLS OUT THE UNNECESSARY AGGRESSION:"The way they were coming at us without any reason, I didn't like it at all, that's why I went after them". pic.twitter.com/FOybxW3ggw
മത്സരത്തിന് ശേഷം ഇൻസ്റ്റഗ്രാമിലും അഭിഷേകിന്റെ മറുപടിയുണ്ടായിരുന്നു. നിങ്ങൾ സംസാരിക്കൂ, ഞങ്ങൾ വിജയിച്ചോളാം എന്നായിരുന്നു അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. മത്സരത്തിൽ പാകിസ്താൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ബാക്കിനിൽക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
ഓപ്പണർമാരായ അഭിഷേക് ശർമയുടെയും ഗില്ലിന്റെയും ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് കരുത്തായത്. 172 റൺസെന്ന വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് ഇരുവരും സമ്മാനിച്ചത്
ഗിൽ 28 പന്തിൽ 47 റൺസും അഭിഷേക് 39 പന്തിൽ നിന്നും 74 റൺസും സ്വന്തമാക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തിരുന്നു. മത്സരത്തിൽ നാല് നിർണായക ക്യാച്ചുകൾ നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പാകിസ്താന് വേണ്ടി സഹിബ്സാദ ഫർഹാൻ അർധസെഞ്ച്വറി നേടി. 45 പന്തിൽ നിന്ന് 58 റൺസെടുത്ത സാഹിബ്സാദ ഫർഹാനാണ് പാകിസ്താന്റെ ടോപ് സ്കോറർ.
Content Highlights- Abhishek Sharma Mass Reply After Game