'കടുത്ത ചൂടിൽ പൊരിയുകയായിരുന്നു'; ബാറ്റിങ്ങിൽ വേഗത കുറഞ്ഞതിൽ പ്രതികരണവുമായി സഞ്ജു

സാധാരണ ടി 20 ക്രിക്കറ്റിൽ ബാറ്റെടുത്താൽ വെടിക്കെട്ടിന് തിരികൊളുത്തുന്ന താരമാണ് മലയാളിയായ സഞ്ജു സാംസൺ.

സാധാരണ ടി 20 ക്രിക്കറ്റിൽ ബാറ്റെടുത്തൽ വെടിക്കെട്ടിന് തിരികൊളുത്തുന്ന താരമാണ് മലയാളിയായ സഞ്ജു സാംസൺ. 200 നും മുകളിലാകും താരത്തിന്റെ സ്ട്രൈക്ക് റേറ്റും. എന്നാൽ ഇത്തവണ ഏഷ്യ കപ്പിൽ ഒമാനെതിരെ ആ വേഗത്തിൽ ബാറ്റ് ചെയ്യാൻ അദ്ദേഹത്തിനായില്ല. ടീമിന്റെ ടോപ് സ്കോററായെങ്കിലും 45 പന്തിൽ 124 സ്ട്രൈക്ക് റേറ്റിൽ 56 റൺസാണ് താരത്തിന് നേടാനായത്. മൂന്ന് സിക്‌സറും മൂന്ന് ഫോറുകളും ആണ് പിറന്നത്.

ഇപ്പോയിതാ മത്സരത്തിന് ശേഷം മത്സരശേഷം സഞ്ജു തന്റെ പ്രകടനത്തെ കുറിച്ച് പ്രതികരിക്കുകയാണ്. കടുത്ത ചൂട് അനുഭവപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ സാധാരണ വേഗത്തിൽ ബാറ്റ് ചെയ്യാൻ കഴിഞ്ഞില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് ഫിറ്റ്‌നെസില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. പുതിയ ഫീല്‍ഡിംഗ് പരിശീലകന് കീഴില്‍ ബ്രോങ്കോ ടെസ്റ്റ് പൂര്‍ത്തിയാക്കിയിരുന്നു. ക്രീസില്‍ ഒരുപാട് സമയം പിടിച്ചുനില്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷം. സഞ്ജു കൂട്ടിച്ചേർത്തു.

അതേ സമയം ഏഷ്യാ കപ്പ് ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് ജയം. 21 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യത്തിനെതിരെ ഒമാൻ ശക്തമായി പൊരുതി വീണു. ഒരു ഘട്ടത്തിൽ ഇന്ത്യക്ക് തോൽവി ഭീഷണി വരെ നൽകാൻ ഒമാന് സാധിച്ചു. ആദ്യ രണ്ട് മത്സരത്തിലും അനായാസം വിജയിച്ച ഇന്ത്യക്ക് ഒമാൻ നേരിയ വെല്ലുവിളി ഉയർത്തി.

അർധസെഞ്ച്വറികളുമായി തിളങ്ങിയ ആമിർ കലീമും ഹമ്മാദ് മിർസയുമാണ് ഒമാന് വേണ്ടി മിന്നിയത്. നേരത്തെ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 20 ഓവറിൽ 188 റൺസ് നേടിയത്. 56 റൺസ് നേടിയ സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോർ. 45 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്‌സുമടിച്ചാണ് സഞ്ജു ഇത് നേടിയത്.

Content Highlights-Sanju samson reacts to slow batting pace vs oman

To advertise here,contact us