ഏഷ്യാ കപ്പിൽ ഒമാനെതിരെയുള്ള അവസാന ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിനായി ഇന്ത്യ ഒമാനെതിരെ ഇന്ന് കളത്തിലിറങ്ങും. ആദ്യ രണ്ട് മത്സരത്തിൽ വിജയിച്ചെത്തിയതിനാൽ തന്നെ ഈ കളി ഇന്ത്യക്ക് ഒരു ഡെഡ് റബ്ബർ മാച്ചായിരിക്കും. ഈ മത്സരത്തിൽ ഇന്ത്യൻ പേസ് ബൗളർ കുന്തമുന ജസ്പ്രീത് ബുംറക്ക് വിശ്രമം നൽകണമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ.
ഒമാനെതിരെയുള്ള മത്സരം പോലെതന്നെ സൂപ്പർ ഫോറിൽ പാക്സിതാനെതിരെയുള്ള അങ്കത്തിലും അദ്ദേഹത്തിന് വിശ്രമം നൽകാമെന്നാണ് ഗവാസ്കർ പറഞ്ഞത്. ഫൈനലിൽ ബുംറയെ കുറച്ചുകൂടെ ശക്തിയോടെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഒമാനെതിരെയുള്ള മത്സരത്തിൽ ജസ്പ്രീത് ബുംറക്ക് വിശ്രമം നൽകണമെന്ന് ഞാൻ വിശ്വസിക്കുന്നു, ഒരുപക്ഷേ പാകിസ്താനെതിരെയും അദ്ദേഹത്തിന് വിശ്രമം നൽകാം. അതിനാൽ 28-ാം തീയതി ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അവൻ ലഭ്യമാകും. അതാണ് ഇന്ത്യ പരിഗണിക്കേണ്ടത്. തീർച്ചയായും, ബെഞ്ചിലുള്ള ഒരു കളിക്കാരനെ ഉൾപ്പെടുത്തേണ്ടതുണ്ട്, പക്ഷേ നാളെത്തെ മത്സരത്തിന് ബുംറയെ ഒഴിവാക്കണം,' സോണി സ്പോർട്സിൽ സംസാരിക്കവെ ഗവാസ്കർ പറഞ്ഞു.
സെപ്റ്റംബർ 21നാണ് പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ സൂപ്പർ ഫോർ മത്സരം. നേരത്തെ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ ഏഴ് വിക്കറ്റിന്റെ അനായാസം വിജയം സ്വന്തമാക്കിയിരുന്നു. ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവർക്കെതിരെയാണ് സൂപ്പർ ഫോറിലെ ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ. സെപ്റ്റംബർ 28നാം ഏഷ്യാ കപ്പ് ഫൈനൽ മത്സരം.
Content Highlights- Sunil Gavaskar Says India Can Rest Bumrah In Super four match against Pakistan