അവസരം കിട്ടിയാൽ അടിച്ചിരിക്കും! ഒമാനെതിരെ സഞ്ജുവിന്റെ സ്റ്റേറ്റ്‌മെന്റ്

41 പന്തിലാണ് താരം അർധശതകം പൂർത്തിയാക്കിയത്

ഒമാനെതിരെയുള്ള ഏഷ്യാ കപ്പ് മത്സരത്തിൽ സഞ്ജു സാംസൺ അർധസെഞ്ച്വറി. 41 പന്തിൽ നിന്നാണ് സഞ്ജു ഫിഫ്റ്റി പൂർത്തിയാക്കിയത്. ആദ്യ രണ്ട് മത്സരത്തിൽ മിഡിൽ ഓർഡറിലായിരുന്ന സഞ്ജുവിന് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ലായിരുന്നു. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പ്രമോഷൻ ലഭിച്ച് മൂന്നാമതെത്തിയ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു.

മൂന്ന് ഫോറും മൂന്ന് സിക്‌സറുമടിച്ചായിരുന്നു അദ്ദേഹത്തിന്റെ ഫിഫ്റ്റി. തുടക്കം മുതൽ തന്റെ സ്വതസിദ്ധമായ താളം കണ്ടെത്താൻ സഞ്ജു ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. കൃത്മായ ഇടവേളകളിൽ ഒമാൻ വിക്കറ്റ് നേടിയെങ്കിലും സഞ്ജു ഒരറ്റത്ത് വിക്കറ്റ് കാത്തു. ഉപനായകൻ ഗിൽ (5) പുറത്തായതിന് ശേഷമാണ് സഞ്ജു ക്രീസിലെത്തിയത്.

വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ അഭിഷേക് ശർമ 15 പന്തിൽ നിന്നും 38 റൺസ് അടിച്ചുക്കൂട്ടി. ഹാർദിക് (1) നിർഭാഗ്യവശാൽ റണ്ണൗട്ടായി മടങ്ങി. അക്‌സർ പട്ടേൽ 13 പന്തിൽ 26 റൺസ് നേടി. ശിവം ദുബെ (5) എളുപ്പം മടങ്ങി.

ഒടുവിൽ 45 പന്തിൽ നിന്നും 56 റൺസ് നേടിയാണ് അദ്ദേഹം മടങ്ങിയത്.

Content Highlights- Sanju Samson Got his Fifty in Asiacup match against Oman

To advertise here,contact us