'അന്ന് ടീമിലെ സഹതാരം കരുൺ നായരെ എന്നിൽ നിന്നകറ്റി'; വെളിപ്പെടുത്തലുമായി ഉത്തപ്പ

കരിയറിനെ തന്നെ ബാധിച്ച ആ വിഷയത്തിൽ ഇപ്പോഴിതാ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഉത്തപ്പ

മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയെ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ പരി​ണിക്കാതിരുന്ന സമയത്ത് അദ്ദേഹം നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. കരിയറിനെ തന്നെ ബാധിച്ച ആ വിഷയത്തിൽ ഇപ്പോഴിതാ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഉത്തപ്പ. ആ അഭിമുഖത്തിന്റെ ഒരു ഭാ​ഗം കാണിച്ച് അന്നത്തെ ഒരു സഹതാരം താൻ കരുൺ നായരെക്കുറിച്ചാണ് അത് പറഞ്ഞതെന്ന് കരുണിനോട് പറഞ്ഞെന്നും അതിന് ശേഷം കരുൺ തന്നിൽ നിന്ന് അകന്നതായും റോബിൻ ഉത്തപ്പ കൂട്ടിച്ചേർത്തു.

'ആ സമയത്ത് ഞാൻ ടെസ്റ്റ് ടീമിൽ കയറാനുള്ള ശ്രമത്തിലായിരുന്നു. നന്നായി കളിച്ചിട്ടും എന്നെ പരിഗണിക്കാത്തതിനാൽ ഞാൻ നിരാശനായിരുന്നു.ആ വികാരങ്ങളെല്ലാം ആ അഭിമുഖതിൽ ഉണ്ടായി. വളരെ എളുപ്പത്തിൽ ചിലർ ടെസ്റ്റ് ടീമിലെത്തുന്നുവെന്നും ടീമിലെ സ്ഥാനം കളിയുടെ മികവിലാണ് നേടിയെടുക്കേണ്ടതെന്നും ഞാൻ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഞങ്ങളുടെ ടീമിലുള്ള ഒരാൾ അഭിമുഖത്തിൻ്റെ ആ ഭാഗമെടുത്ത് ഞാൻ കരുൺ നായരെക്കുറിച്ചാണ് അത് പറഞ്ഞതെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഇതോടെ ഞങ്ങൾക്കിടയിലുള്ള ബന്ധം ഉലഞ്ഞു, ഉത്തപ്പ പറഞ്ഞു. കർണാടക ടീമിൽ സഹതാരമായിരുന്നു ഇരുവരും.

ഇന്ത്യയ്ക്ക് വേണ്ടി 46 ഏകദിനങ്ങളാണ് ഉത്തപ്പ കളിച്ചിട്ടുള്ളത്. ആറ് അർധ സെഞ്ച്വറി അടക്കം 934 റൺസ് നേടി. ടി 20 യിലും 13 മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഉത്തപ്പയ്ക്ക് ടെസ്റ്റ് ടീമിൽ ഒരു കളിയിൽ പോലും ഇടം നേടാൻ കഴിഞ്ഞില്ല.

Content Highlights: Robin Uthappa Reveals How Teammate Ruined His Relationship With karn nair

To advertise here,contact us