അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഹോങ്കോംഗ് സിക്സസ് 2025 ടൂർണമെന്റിൽ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കും.
ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പിന്മാറിയതിന് ശേഷമുള്ള അശ്വിന്റെ ആദ്യ മത്സരം കൂടിയാണിത്. ഈ വർഷമാദ്യം ഐപിഎല്ലിനോട് വിടപറയുമ്പോൾ ലോകമെമ്പാടുമുള്ള ഷോർട്ട് ഫോർമാറ്റ് മത്സരങ്ങളിൽ പങ്കെടുക്കാൻ താൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നവംബർ 7 മുതൽ 9 വരെയാണ് ഈ ടൂർണമെന്റ് നടക്കുന്നത്. ആറ് ഓവറാണ് മത്സരം ഉണ്ടാകുക.
Content Highlights: Retired Ashwin returns to Indian jersey; will play in Hong Kong Sixes tournament