ഒടുവിൽ ജയം; യുഎഇയെ തോൽപ്പിച്ച് പാകിസ്താൻ സൂപ്പർ ഫോറിൽ

ജയത്തോടെ പാകിസ്താൻ സൂപ്പർ ഫോറിൽ പ്രവേശിച്ചു.

യുഎഇയെ 41 റൺസിന് തോൽപ്പിച്ച് പാകിസ്താൻ ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ കടന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടിയപ്പോൾ യുഎഇയുടെ മറുപടി 17. 4 ഓവറിൽ 105 റൺസിൽ അവസാനിച്ചു.

രണ്ട് വിക്കറ്റ് വീതം നേടിയ ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ് എന്നിവരാണ് യുഎഇയെ തകർത്തത്. പാകിസ്താന് വേണ്ടി ഫഖർ സമാൻ 36 പന്തിൽ മൂന്ന് സിക്‌സറും രണ്ട് ഫോറുകളും അടക്കം 50 റൺസ് നേടി. ജയത്തോടെ പാകിസ്താൻ സൂപ്പർ ഫോറിൽ പ്രവേശിച്ചു.

Content Highlights: Pakistan defeats UAE and enters asia cup Super Four

To advertise here,contact us