വിവാദങ്ങൾക്കിടെ ഇന്ന് പാകിസ്താൻ-യു എ ഇ പോര് ; തോറ്റാൽ പുറത്ത്

രണ്ടു ടീമുകളെയും സംബന്ധിച്ച് ഇന്നത്തെ മത്സരം നിർണായകമാകും.

ഏഷ്യാ കപ്പ് ഗ്രൂപ്പ് എ യിൽ ഇന്ന് പാകിസ്താനും യുഎയും നേര്‍ക്കുനേര്‍. ജയിക്കുന്നര്‍ ഇന്ത്യക്കൊപ്പം സൂപ്പര്‍ ഫോറിലേക്ക് മുന്നേറുമ്പോള്‍ തോല്‍ക്കുന്നവര്‍ പുറത്താവുകയും ചെയ്യും. അതുകൊണ്ടു തന്നെ രണ്ടു ടീമുകളെയും സംബന്ധിച്ച് ഇന്നത്തെ മത്സരം നിർണായകമാകും.

ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളും ജയിച്ച നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ സൂപ്പര്‍ ഫോറില്‍ ഇടം നേടിക്കഴിഞ്ഞു. രണ്ടു മല്‍സരങ്ങളില്‍ നിന്നും ഓരോ ജയവും തോല്‍വിയുമടക്കം രണ്ടു പോയിന്റ് വീതമുള്ള പാകിസ്താനും യുഎഇയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കളിച്ച രണ്ട് മത്സരവും തോറ്റ ഒമാൻ ഇതിനകം പുറത്താവുകയും ചെയ്തു.

പാകിസ്താന്‍ ടീം മികച്ച വിജയവുമായാണ് ആദ്യത്തെ മല്‍സരത്തില്‍ തുടങ്ങിയത്. അസോസിയേറ്റ് ടീമായ ഒമാനെ 93 റണ്‍സിനാണ് തോല്പിക്കാത്ത. എന്നാല്‍ ചിരവൈരികളായ ഇന്ത്യുമായുള്ള ഗ്ലാമര്‍ പോരില്‍ അവര്‍ക്കു അടിതെറ്റി. ഏഴു വിക്കറ്റിന്റെ കനത്ത തോല്‍വിയാണ് പാക് ടീമിനു നേരിട്ടത്.

മറുഭാഗത്തു ഇന്ത്യയോടു ഒമ്പതു വിക്കറ്റിന്റെ വലിയ മാര്‍ജിനിലുള്ള പരാജയത്തോടെയാണ് യുഎഇ തുടങ്ങിയത്. എന്നാല്‍ ഒമാനുമായുള്ള അടുത്ത കളിയില്‍ യുഎഇ ശക്തായി തിരിച്ചുവന്നു. 42 റണ്‍സ് ജയത്തോടൊണ് അവര്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തിയത്.

Content Highlights: Pakistan-UAE clash today amid controversies

To advertise here,contact us