ഇന്ത്യൻ വനിതകളും ഓസ്ട്രേലിയൻ വനിതകളും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് മോശമല്ലാത്ത സ്കോർ. 49.5 ഓവറിൽ 292 റൺസ് നേടിയ ഇന്ത്യയുടെ എല്ലാവരും പുറത്തായി. സെഞ്ച്വറി നേടിയ ഓപ്പണിങ് ബാറ്റർ സ്മൃതി മന്ദാനയാണ് ടീമിന്റെ ടോപ് സ്കോറർ. ദീപ്തി ശർമ 40 റൺസും റിച്ച ഗോഷ് 29 റൺസും നേടി.
ഓസേട്രേലിയക്കായി ഡാർസീ ബ്രൗൺ മൂന്നും ആഷ്ലെയ്ഘ് ഗാർഡ്നർ രണ്ട് വിക്കറ്റും നേടി. മുല്ലാൻ പൂരിൽ നടക്കുന്ന മത്സരത്തിൽ ചടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ 70 റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കാൻ മന്ദാനക്കും പ്രതിക റാവലിനും സാധിച്ചു. 91 പന്തിൽ നിന്നും 14 ഫോറും നാല് സിക്സറുമടക്കം 117 റൺസാണ് മന്ദാന അടിച്ചെടുത്തത്. ഒടുവിൽ തഹ്ലിയ മക്ഗ്രാത്തിന്റെ പന്തിൽ ആഷ്ലെയ്ഗ് ഗാർഡ്നറിന് ക്യാച്ച് നൽകിയായിരുന്നു അവർ മടങ്ങിയത്.
ആദ്യ മത്സരത്തിൽ ഇന്ത്യയെ ഓസ്ട്രേലിയ അനായാസം പരാജയപ്പെടുത്തിയിരുന്നു. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 281 റൺസ് കണ്ടെത്തി. മൂന്ന് മുൻനിര ബാറ്റർമാരുടെ അർധ സെഞ്ച്വറി ബലത്തിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.
96 പന്തിൽ 6 ഫോറുകൾ സഹിതം പ്രതിക റാവൽ 64 റൺസെടുത്തു. സ്മൃതി മന്ദാന 6 ഫോറും 2 സിക്സും സഹിത 63 പന്തൽ 58 റൺസ് കണ്ടത്തി. ഹർലീൻ ഡിയോളാണ് അർധ സെഞ്ച്വറിയടിച്ച മൂന്നാം താരം. ഹർലീൻ 57 പന്തിൽ 4 ഫോറും 2 സിക്സും സഹിതം 54 റൺസടിച്ചു.
Content Highlights- India Women posted a good total against Australia Women