ഐസിസി ടി 20 റാങ്കിങ്; സഞ്ജുവിന് തിരിച്ചടി; ഗില്ലിന് മുന്നേറ്റം

ഐസിസിയുടെ പുതിയ ടി 20 റാങ്കിങ് പുറത്ത്

ഐസിസിയുടെ പുതിയ ടി 20 റാങ്കിങ് പുറത്ത്. ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ഒന്നാമത് തുടരുന്നു. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തിലക് വര്‍മ നാാലം സ്ഥാനത്തേക്കിറങ്ങി. സൂര്യകുമാര്‍ യാദവ് ഏഴാം സ്ഥാനത്താണ്.

നാല് സ്ഥാനം മെച്ചപ്പെടുത്തിയ ശുഭ്മാന്‍ ഗില്‍ 36-ാം സ്ഥാനത്താണ്. അതേസമയം, മലയാളി താരം സഞ്ജു സാംസണ്‍ വന്‍ തിരിച്ചടി നേരിട്ടു. ആറ് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 40-ാം സ്ഥാനത്തേക്ക് വീണു. ഏഷ്യാ കപ്പില്‍ ഇതുവരെ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാതിരുന്നതാണ് സഞ്ജുവിന് തിരിച്ചടിയായത്.

ടീം റാങ്കിംഗില്‍ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഉണ്ട്.

Content Highlights: ICC T20 Rankings; Sanju suffers setback; Gill makes progress

To advertise here,contact us