ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്ണമെന്റില് ഗ്രൂപ്പ് ബിയിലെ നിര്ണായക മത്സരത്തില് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയിരിക്കുകയാണ് ബംഗ്ലാദേശ്. എട്ട് റണ്സിനാണ് അഫ്ഗാനിസ്ഥാന് അടിയറവ് പറഞ്ഞത്. ബംഗ്ലാദേശ് ഉയര്ത്തിയ 155 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന് 146 റണ്സിന് ഓള്ഔട്ടാവുകയായിരുന്നു.
മത്സരത്തില് പരാജയം വഴങ്ങിയെങ്കിലും അഫ്ഗാന് ക്യാപ്റ്റന് റാഷിദ് ഖാന്റെ നോ ലുക്ക് സിക്സാണ് ഇപ്പോള് വൈറലാവുന്നത്. മുസ്തഫിസുര് റഹ്മാന് എറിഞ്ഞ 17-ാം ഓവറിലാണ് ആരാധകരെ ഞെട്ടിച്ച ഷോട്ട് പിറന്നത്. ലെഗ് സ്റ്റംപ് ലൈനില് പിച്ച് ചെയ്ത ലെങ്ത് ഡെലിവറിക്ക് റാഷിദ് ഒരു പ്രത്യേക തരത്തില് ഫ്ളിക്ക് ഷോട്ട് പായിക്കുകയായിരുന്നു. പന്ത് ഫൈന് ലെഗ് ബൗണ്ടറിക്ക് മുകളിലേക്ക് പറന്നു. അമ്പരപ്പിക്കുന്ന ഷോട്ടിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലാണ്.
Hands down, #DPWorldAsiaCup2025’s most jaw-dropping shot so far! 😍 Watch #DPWorldAsiaCup2025 from Sept 9-28, LIVE on the Sony Sports Network TV channels & Sony LIV. #SonySportsNetwork #BANvAFG pic.twitter.com/0uuwP2bO7q
മത്സരത്തിന്റെ 19-ാം ഓവറില് മുസ്തഫിസുര് തന്നെയാണ് റാഷിദ് ഖാനെ പുറത്താക്കിയത്. 11 പന്തില് രണ്ട് ബൗണ്ടറിയും ഒരു സിക്സും സഹിതം 20 റണ്സെടുത്ത് അഫ്ഗാന് നായകന് പുറത്താവുകയായിരുന്നു.
Content Highlights: BAN vs AFG: Rashid Khan’s No-Look Shot Steals The Show At Asia Cup