രണ്ട് വിക്കറ്റ് ദൂരം; റെക്കോര്‍ഡില്‍ ഇന്ത്യന്‍ സ്വിങ് മാസ്റ്ററെ വീഴ്ത്താന്‍ റാഷിദ് ഖാന്‍

അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാനെ കാത്തിരിക്കുന്നത് തകര്‍പ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള അവസരമാണ്

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ന് അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഏറ്റുമുട്ടുകയാണ്. അബുദാബിയിലെ ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് ടോസ്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാനെ കാത്തിരിക്കുന്നത് തകര്‍പ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള അവസരമാണ്.

ടി20 ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടമാണ് റാഷിദ് ഖാന് മുന്നിലുള്ളത്. നാഴികക്കല്ലിലെത്താന്‍ രണ്ട് വിക്കറ്റുകള്‍ മാത്രമാണ് റാഷിദിന് വേണ്ടത്. ഏഷ്യാ കപ്പില്‍ നിലവില്‍ 12 വിക്കറ്റുകളാണ് റാഷിദിന്റെ പേരിലുള്ളത്.

നിലവില്‍ ഈ നേട്ടത്തില്‍ ഒന്നാമതുള്ളത് ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറാണ്. ടൂര്‍ണമെന്റില്‍ 13 വിക്കറ്റുകള്‍ നേടിയാണ് താരം ഏഷ്യാ കപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തുള്ളത്.

Content Highlights: Rashid Khan need 2 Wickets to surpass Bhuvneshwar Kumar in Record in Asia Cup

To advertise here,contact us