തോറ്റാൽ ബംഗ്ലാ കടുവകൾ പുറത്ത്; ഏഷ്യ കപ്പ് ബിയിൽ അഫ്ഗാനെതിരെ ഇന്ന് നിർണായക പോരാട്ടം

ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ബിയില്‍ ഇന്ന് നിര്‍ണായക പോരാട്ടം

ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ബിയില്‍ ഇന്ന് നിര്‍ണായക പോരാട്ടം. അഫ്ഗാനിസ്താനും ബംഗ്ലാദേശും തമ്മിലുള്ള പോരാട്ടം ബംഗ്ലാ കടുവകളെ സംബന്ധിച്ച് നോക്കൗട്ടിന് തുല്യമാണ്. തോറ്റാല്‍ സൂപ്പര്‍ ഫോര്‍ കാണാതെ അവര്‍ക്കു നാട്ടിലേക്ക് മടങ്ങേണ്ടതായി വരും. ശ്രീലങ്കയും അഫ്ഗാനും അടുത്ത റൗണ്ടിലേക്കു മുന്നേറുകയും ചെയ്യും.

ഉദ്ഘാടന മല്‍സരത്തില്‍ ഹോങ്കോങിനെ തകര്‍ത്തുവിട്ട ശേഷമാണ് റാഷിദ് ഖാന്റെ അഫ്ഗാന്‍ തിരിച്ചെത്തുന്നത്. ബംഗ്ലാദേശിനെ വീഴ്ത്തി ലങ്കയുമായുള്ള അവസാന കളിക്കു മുമ്പ് തന്നെ സൂപ്പര്‍ ഫോര്‍ ടിക്കറ്റുറപ്പിക്കാനായിരിക്കും അവരുടെ ലക്ഷ്യം. നിലവിലെ ഫോമില്‍ ബംഗ്ലാദേശിനെതിരെ അഫ്ഗാന്‍ തകര്‍ത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ബംഗ്ലാദേശിനു ഇതു ഗ്രൂപ്പുഘട്ടത്തിലെ അവസാനത്തെ മല്‍സരമാണ്. രണ്ടു മല്‍സരങ്ങളില്‍ നിന്നും ഓരോ ജയവും തോല്‍വിയുമാണ് അവരുടെ പേരിലുള്ളത്. ആദ്യ കളിയില്‍ ഹോങ്കോങിനെ തോല്‍പ്പിച്ച് മികച്ച രീതിയില്‍ തുടങ്ങാന്‍ ലിറ്റണ്‍ ദാസിനും സംഘത്തിനുമായിരുന്നു പക്ഷെം രണ്ടാംറൗണ്ടില്‍ അവര്‍ക്കു തെറ്റി. ശ്രീലങ്കയോടു ആറു വിക്കറ്റിന്റെ പരാജയമാണ് അവര്‍ക്കു നേരിടേണ്ടി വന്നത്.

സാധ്യതാ ഇലവൻ

ബംഗ്ലാദേശ്- പര്‍വേസ് ഹൊസൈന്‍ ഇമോണ്‍, തന്‍സീദ് ഹസന്‍ തമീം, ലിറ്റണ്‍ ദാസ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സെയ്ഫ് ഹസ്സന്‍/ നൂറുല്‍ ഹസന്‍, ജാക്കര്‍ അലി, ഷമീം ഹൊസൈന്‍, മഹേദി ഹസന്‍, നസും അഹമ്മദ്, തന്‍സിം ഹസന്‍ സാക്കിബ്, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍.

അഫ്ഗാനിസ്താന്‍- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സെദിഖുള്ള അതെല്‍, ഇബ്രാഹിം സദ്രാന്‍, ഗുല്‍ബാദിന്‍ നായ്ബ്, അസ്മത്തുള്ള ഒമര്‍സായി, മുഹമ്മദ് നബി, കരീം ജനത്, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), നൂര്‍ അഹമ്മദ്, എ എം ഗസന്‍ഫര്‍, ഫസല്‍ഹഖ് ഫാറൂഖി.

Content Highlights:Bangladesh against Afghanistan in Asia Cup B today

To advertise here,contact us