ഷറഫുവിനും വസീമിനും അർധ സെഞ്ച്വറി; ഒമാനെതിരെ UAE യ്ക്ക് മികച്ച ടോട്ടൽ

അലിഷാൻ ഷറഫുവും മുഹമ്മദ് വസീമും അർധ സെഞ്ച്വറി നേടി

ഏഷ്യ കപ്പിൽ ഒമാനെതിരെ യു എ ഇയ്ക്ക് മികച്ച ടോട്ടൽ. ടോസ് നഷ്ടപ്പെട്ട് 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടി. അലിഷാൻ ഷറഫുവും മുഹമ്മദ് വസീമും അർധ സെഞ്ച്വറി നേടി. ഷറഫു 38 പന്തിൽ ഒരു സിക്‌സറും ഏഴ് ഫോറുകളും അടക്കം 51 റൺസാണ് നേടിയത്.

54 പന്തിൽ മുഹമ്മദ് വസീം 69 റൺസ് നേടി. മൂന്ന് സിക്‌സറും ആറ് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. സൊഹൈബ്‌ ഖാൻ 21 റൺസും ഹർഷിത് കൗശിക് 19 റൺസും നേടി. കഴിഞ്ഞ മത്സരത്തിൽ ഒമാൻ 93 റൺസിന് പാകിസ്താനുമായും യു എ ഇ ഇന്ത്യയോട് ഒമ്പത് വിക്കറ്റിനോടും തോറ്റിരുന്നു.

Content Highlights:  Sharaf and Wasim hit half-centuries; UAE post a good total against Oman

To advertise here,contact us