സഞ്ജുവിനേക്കാൾ എന്തുകൊണ്ടും നല്ല ഫിനിഷർ അവനാണ്; തുറന്നുപറച്ചിലുമായി മുൻ സെലക്ടർ

ശുഭ്മാൻ ഗിൽ ടീമിലേക്ക് തിരിച്ചെത്തിയതിന് ശേഷം ബാറ്റിങ് ഓർഡറിൽ മാറ്റങ്ങളുണ്ടായിരുന്നു

ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ വിജയിച്ച് മുന്നേറുകയാണ്. ആദ്യ മത്സരത്തിൽ യുഎഇക്കെതിരെയും രണ്ടാമങ്കത്തിൽ പാകിസ്ഥാനെതിരെയും ഇന്ത്യ അനായാസം വിജയം കൈവരിച്ചു. രണ്ട് മത്സരത്തിലും ഒരേ പ്ലെയിങ് ഇലവനുമായാണ് ഇന്ത്യ എത്തിയത്. ശുഭ്മാൻ ഗിൽ ടീമിലേക്ക് തിരിച്ചെത്തിയതിന് ശേഷം ബാറ്റിങ് ഓർഡറിൽ മാറ്റങ്ങളുണ്ടായിരുന്നു. ഉപനായകനായ ഗില്ലിനെ ഓപ്പണിങ്ങിലെത്തിച്ചപ്പോൾ അവസാന പരമ്പരയിൽ വരെ ഓപ്പണിങ് ബാറ്ററായിരുന്ന സഞ്ജു സാംസണിന്റെ ബാറ്റിങ് പൊസിഷൻ മാറ്റുകയായിരുന്നു.

എന്നാൽ സഞ്ജുവിനെക്കാൾ ഫിനിഷിങ് റോളിൽ നല്ലത് ജിതേഷ് ശർമയാണെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരവും സെല്കട്‌റുമായിരുന്ന ക്രിസ് ശ്രീകാന്ത്. ആദ്യ മൂന്നിലാണ് സഞ്ജു നല്ലതെന്നും അദ്ദേഹം പറഞ്ഞു.

'100 ശതമാനം ജിതേഷ് ശർമയാണ് സഞ്ജുവിനേക്കാൾ മികച്ച ഫിനിഷർ. സഞ്ജുവിനെ ഓർത്ത് ദുഖമുണ്ട്. അവൻ ആദ്യ മൂന്നിൽ മികച്ച ബാറ്ററാണ്. എന്നാൽ അവനെ പെട്ടെന്ന് ഒരു ദിവസം ഫിനിഷിങ് റോളിലിട്ടാൽ കാര്യമായ പ്രകടനം കാഴ്ച്ചവെക്കാൻ സാധിക്കില്ല. അവര് സഞ്ജുവിനെ ഉൾപ്പെടുത്തണമല്ലോ എന്ന് കരുതി കളിപ്പിച്ചതാണ്.

ആരാണ് ആറാം നമ്പറിൽ നല്ല ബാറ്റർ സഞ്ജുവാണോ ഹർദിക്കാണോ? ഹർദിക്കല്ലേ? അപ്പോൾ അവനല്ലെ അവിടെ ബാറ്റ് ചെയ്യിക്കുക, അപ്പോൾ സഞ്ജുവിന് ഈ ടൂർണമെന്റിൽ ബാറ്റിങ് ചെയ്യാനുള്ള അവസരം ലഭിക്കില്ലെന്ന് ഉറപ്പാണ്,'' ശ്രീകാന്ത് പറഞ്ഞു.

ഓപ്പണിങ്ങിൽ മൂന്ന് സെഞ്ച്വറിയടക്കം മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചതെങ്കിലും ഉപനായകനും ടെസ്റ്റ് ക്യാപ്റ്റനുമായ ഗിൽ എത്തിയതോടെ അദ്ദേഹത്തിന്റെ സ്ഥാനം മാറ്റുകയായിരുന്നു.

Content Highlights- Kris Srikant Says jitesh Sharma is better in Finishing role than Sanju Samson

To advertise here,contact us