പൊരുതിവീണ് ഹോങ്കോങ്; ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്ക് രണ്ടാം ജയം

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങ് മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്ച്ച വെച്ചത്.

ഹോങ്കോങിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ശ്രീലങ്ക. ഹോങ്കോങ് മുന്നോട്ട് വെച്ച 150 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ ഏഴ് പന്തുകൾ ബാക്കി നിൽക്കെ ശ്രീലങ്ക ലക്ഷ്യം കണ്ടു. ശ്രീലങ്കയ്ക്ക് വേണ്ടി പാതും നിസങ്ക അർധ സെഞ്ച്വറി നേടി. 44 പന്തിൽ രണ്ട് സിക്‌സറും നാല് ഫോറുകളും അടക്കം 68 റൺസാണ് നിസങ്ക നേടിയത്.

നിസങ്ക മികച്ച രീതിയിൽ പൊരുതുമ്പോഴും മറുവശത്ത് തുടർച്ചായി വിക്കറ്റുകൾ വീണത് ഹോങ്കോങിന് പ്രതീക്ഷകൾ നൽകിയെങ്കിലും വാലറ്റത്ത് വാനിന്ദു ഹസരങ്കെ രക്ഷകനാകുകയായിരുന്നു. താരം 9 പന്തിൽ പുറത്താകാതെ 20 റൺസ് നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങ് മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്ച്ച വെച്ചത്. നിസാകാത് ഖാൻ 52 റൺസും അൻശുമാൻ രാത് 48 റൺസും നേടി.

Content Highlights: Hong Kong struggles; Sri Lanka secures second win in Asia Cup

To advertise here,contact us