'ഓറഞ്ചും ആപ്പിളും താരതമ്യം ചെയ്യാൻ സാധിക്കില്ല'; കോച്ചിങ് കരിയറിനെ കുറിച്ച് ഗംഭീർ

ഇന്ത്യൻ ക്രിക്കറ്റിന്റെ സമസ്ത മേഖലയിലും വിശ്വാസ്യതയാണ് ആവശ്യമെന്ന് ഗംഭീർ പറഞ്ഞു

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചായി ഒരു വർഷമാകുമ്പോഴേക്കും ടീമിന്റെ വ്യത്യസ്ത മുഖങ്ങൾ കാണുവാൻ ഗൗതം ഗംഭീറിന് സാധിച്ചിട്ടുണ്ട്. വമ്പൻ തോൽവികളും വമ്പൻ വിജയങ്ങളും ട്രാൻസിഷനും ഒരുപോലെ അടയാളപ്പെടുത്താൻ ഗംഭീറിന് പറ്റുന്നുണ്ട്. ഇതിനിടെയാണ് കോച്ചിങ് കരിയറിനെ പറ്റി ഗംഭീർ സംസാരിക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റിന്റെ സമസ്ത മേഖലയിലും വിശ്വാസ്യതയാണ് ആവശ്യമെന്ന് ഗംഭീർ പറഞ്ഞു. തലമുറ മാറ്റത്തെ എങ്ങനെയാണ് കാണുന്നതെന്നും ഗംഭീർ പറഞ്ഞു. കോച്ചായുള്ള ആദ്യ കാലങ്ങളിലെ മോശം പ്രകടനത്തിന് ശേഷം നിലവിൽ ഇന്ത്യൻ ടീം മികച്ച രീതിയിലാണ് കളിക്കുന്നത്.

' എനിക്ക് എന്റെ നല്ല കാലവും മോശം കാലവും ഉണ്ടായിട്ടുണ്ട്. ഇതാണ് കോച്ചിങ്ങിന്റെ ശൈലി. കോച്ചിങ്ങിന്റെ റോൾ എടുക്കുമ്പോഴെ എനിക്ക് അറിയമായിരുന്നു ഇത് ഇങ്ങനെയായിരിക്കുമെന്ന്. ഡ്രസിങ് റൂമിങ്ങിൽ വിശ്വസ്യതയോടെ ജോലി ചെയ്യുക എന്നുള്ളതാണ് പ്രധാന കാര്യം. ഇന്ത്യൻ ക്രിക്കറ്റ് വളരണമെങ്കിൽ എല്ലാ മേഖലയിലും ജോലി കൃത്യമായി ചെയ്യണം. കമന്ററി ബോക്‌സ് മുതൽ സ്റ്റുഡിയോ വരെ അങ്ങനെയാവണം,' ഗംഭീർ പറഞ്ഞു.

വിരാട്-രോഹിത് എന്നിവരുടെ വിരമിക്കലിനെ കുറിച്ചും ഇന്ത്യൻ ടീമിലെ ട്രാൻസിഷിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഓറഞ്ചും ആപ്പിളും തമ്മിൽ ആരെങ്കിലും താരതമ്യം ചെയ്യുമോ? ഓറഞ്ചിനെ ഓറഞ്ച് ആയിട്ട് മാത്രമെ താരതമ്യം ചെയ്യാൻ സാധിക്കുകയുള്ളൂ. ടെസ്റ്റ് ടീമിലെ തലമുറ മാറ്റം ആരും അങ്ങനെ കണ്ടില്ല. എന്നാൽ അൾട്ടിമേറ്റായിട്ട് ഞാൻ കളിക്കാരെ ബാക്ക് ചെയ്യുന്നുണ്ട്. ഞങ്ങളുടെ മുഴുവൻ സ്റ്റാഫുകളും ടീമിനെ പിന്തുണക്കുന്നുണ്ട്. ഭാവിയിൽ അതിനുള്ള മികച്ച റിസൽട്ട് ലഭിക്കുമെന്നും കരുതുന്ന,' ഗംഭീർ കൂട്ടിച്ചേർത്തു.

ചാമ്പ്യൻസ് ട്രോഫി നേടാനും ഇംഗ്ലണ്ടിൽ ചെന്ന് ടെസ്റ്റ് പരമ്പര സമനിലയാക്കാനും ഗംഭീറിന് കീഴിൽ ഇന്ത്യക്കായി. നിലവിൽ നടക്കുന്ന ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച് സൂപ്പർ ഫോറിൽ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം.

Content Highlights- Gautam Gambhir Talks about his Coaching Career

'

To advertise here,contact us