കട്ട ആരാധകർക്ക് പോലും ഇവരെ ഒന്നും അറിയില്ല; പാകിസ്താനെ പരിഹസിച്ച് ഇന്ത്യൻ താരം

സൽമാൻ അലി ആഘയാണ് പാകിസ്താന്റെ നിലവിലെ നായകൻ

യുവ പാകിസ്താൻ ടീമിനെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം നിഖിൽ ചോപ്ര. ബാബർ അസം, മുഹമ്മദ് റിസ്‌വാൻ പോലുള്ള പ്രധാന താരങ്ങളില്ലാതെ ട്രാൻസിഷൻ സമയത്തിലൂടെയാണ് പാകിസ്താൻ ക്രിക്കറ്റ് ടീം പോകുന്നത്. ഇത് കണക്കിലെടുത്താണ് നിഖിൽ ചോപ്ര ഇപ്പോഴുള്ള താരങ്ങളെയൊന്നും കഠിന ക്രിക്കറ്റ് പ്രേമികൾക്ക് പോലുമറിയില്ലെന്നാണ് പറയുന്നത്.

സൽമാൻ അലി ആഘയാണ് പാകിസ്താന്റെ നിലവിലെ നായകൻ. യുവാതാരങ്ങളുമായെത്തുന്ന പാകിസ്താന് ഇത്തവണ ഭാരങ്ങളൊന്നുമില്ലെന്ന് വേണമെങ്കിൽ പറയാം. പ്രധാന ടീമിൽ നിന്നും ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ് ഫഖർ സമാൻ എന്നിവരും യുവതാരങ്ങൾക്കൊപ്പം എഷ്യാ കപ്പിലുണ്ട്.

1990കളിൽ പാകിസ്താൻ ക്രിക്കറ്റ് താരങ്ങളെ എല്ലാവരും അറിഞ്ഞിരുന്നുവെന്നും എന്നാൽ ഇന്നത്തെ യുവതലമുറയെ ആർക്കും അറിയില്ലെന്നുമാണ് നിഖിൽ ചോപ്ര പറഞ്ഞത്.

'പാകിസ്താനോട് ഒരു ബഹുമാനക്കുറവുമില്ല, എന്നാൽ അവരുടെ ടീമിലെ താരങ്ങളെ ആർക്കും അങ്ങനെ അറിയില്ല. കടുത്ത ക്രിക്കറ്റ് പ്രേമികൾക്ക് പോലും അവരെ അറിയാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ 90കളിലെ താരങ്ങളെ അവർക്ക് ഇപ്പോഴും അറിയാൻ പറ്റും,' ചോപ്ര പറഞ്ഞു.

പാകിസ്താൻ ടീം;

ഫഖർ സമാൻ, ഹസൻ നവാസ്, മുഹമ്മദ് ഹാരിസ്, സാഹിബ്‌സാദ ഫർഹാൻ, സായിം അയ്യൂബ്, സൽമാൻ അലി ആഘ (ക്യാപ്റ്റൻ), ഫഹീം അഷ്‌റഫ്, ഹുസൈന് തലാത്, ഖുഷ്ദിൽ ഷാ, മുഹമ്മദ് നവാസ്, അബ്രാർ മുഹമ്മദ്, ഹാരിസ് റൗഫ്, ഹസൻ അലി, മുഹമ്മദ് വസീം. സൽമാൻ മിർസ, ഷഹീൻ ഷാ അഫ്രീദി, സുഫിയാൻ മുഖീം.

Content Highlights- Nikhiil Chopra talks About pakistan Cricket

To advertise here,contact us