ബിസിസിഐ ദേശവിരോധികൾ! പാകിസ്ഥാന് ബോയ്‌കോട്ട് ചെയ്യാമെങ്കിൽ ഇന്ത്യക്കും ആവാം; പ്രതിഷേധവുമായി ശിവസേന

ബിജെപി അവരുടെ പ്രത്യയശാസ്ത്രം മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐക്കെതിരെ) ആഞ്ഞടിച്ച് ശിവസേന (UBT) ലീഡർ ആദിത്യ താക്കറെ. പാകിസ്ഥാനെതിരെ ഏഷ്യാ കപ്പിൽ ഇന്ത്യ മത്സരിക്കുന്നതിനാലാണ് ശിവസേന ബിസിസിഐക്കെതിരെ തിരിഞ്ഞത്. പാകിസ്ഥാൻ ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചുവിട്ടിട്ടും ചോരക്കും വെള്ളത്തിനും ഒരുപോലെ ഒഴുകാനാകില്ലെന്ന് അറിഞ്ഞിട്ടും പാകിസ്ഥാനെതിരെ ഇന്ത്യ എന്തിന് കൡണമെന്നും താക്കറെ ചോദിച്ചു. ബിസിസിസഐ ദേശവിരുദ്ധറായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

'ബിസിസഐ ദേശവിരുദ്ധമായി മാറുകയാണ്. പാകിസ്ഥാനെതിരെ കളിക്കാൻ ഇത്ര ആവേശം എന്തിനാണ്? പണത്തിനോടുള്ള അത്യാഗ്രഹം, ടിവി വരുമാനം, പരസ്യ വരുമാനം, ഇവയെല്ലാം കൊണ്ടണോ? ഇന്ത്യയിൽ മാത്രം നടത്തിയാൽ ഏഷ്യാ കപ്പ് ബഹിഷ്‌കരിക്കാൻ പാകിസ്ഥാൻ തയ്യാറായത് പോലെ ഇന്ത്യക്കും ആയിക്കൂടെ?,' താക്കറെ ചോദിച്ചു.

യഥാർത്ഥ ബിജെപി അധികാരത്തിലിരുന്നെങ്കിൽ ഇത് അനുവദിക്കുമായിരുന്നില്ല. ബിജെപി അവരുടെ പ്രത്യയശാസ്ത്രം മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചോരയും വെള്ളവും ഒരുമിച്ച് ഒഴുകുമോ എന്നും അദ്ദേഹം പിന്നീട് എക്‌സിൽ കുറിച്ചു.

ബോർഡ് ക്രിക്കറ്റ് കണ്ട്രോൾ ഓഫ് ഇന്ത്യയും (ബിസിസിഐ) ഇന്ത്യ-പാക് മത്സരം റദ്ധ് ചെയ്യുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ദൈനിക് ജഗ്രാൻ പുറത്തുവിടുന്ന റിപ്പോർട്ടിൽ ഒരു ബിസിസിഐ അംഗവും മത്സരം കാണാനെത്തില്ലെന്ന് പറയുന്നു. അദൃശ്യ തന്ത്രമാണ് ബിസിസിഐ ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതുവരെ ഒരു ബിസിസഐ അംഗവും ദുബൈയിൽ എത്തിയിട്ടില്ലെന്നും ഒരാൾ മാത്രമേ ഇതിന് എത്താൻ സാധ്യതയുള്ളൂവെന്നും വാർത്തകളുണ്ട്.പാകിസ്ഥാനെതിരായ മത്സരത്തിൽ നിരവധി ആരാധകർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിൽ മത്സരം 'ബഹിഷ്‌കരിക്കണമെന്ന' പ്രചാരണവും ഒരുപാടാണ്. അതിനെ തുടർന്നാണ് ഈ തീരുമാനം എടുത്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണിരുന്നു.

Content Highlights- Shiva Sena Slams BCCI and BJP for INDIa-pak match

To advertise here,contact us