അഴിഞ്ഞാട്ടവുമായി ജോസേട്ടനും സാൾട്ടും! തകർന്നത് രോഹിത്തിന്റെയും ധവാന്റെയും റെക്കോഡ്

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടി-20യിൽ ഇംഗ്ലണ്ട് കൂറ്റൻ ജയം സ്വന്തമാക്കിയിരുന്നു

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടി-20യിൽ ഇംഗ്ലണ്ട് കൂറ്റൻ ജയം സ്വന്തമാക്കിയിരുന്നു. 146 റൺസിന്റെ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. 140 ഇംഗ്ലണ്ട് ഉയർത്തിയ 305 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 158 റൺസിന് പുറത്തായി. ഇംഗ്ലണ്ടിനായി ഫില്‍ സാൾട്ട് 141 റൺസും വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്ട്‌ലർ 83 റൺസും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ നിരയിൽ 41 റൺസ് നേടിയ എയ്ഡൻ മാർക്രവും 32 റൺസ് നേടിയ ബിയോൺ ഫോർച്ചുയിൻ എന്നിവർ മാത്രമാണ് 30 കടന്നത്.

ദക്ഷിണാഫിക്കൻ ബൗളർമാരെയെല്ലാം കണക്കിന് ശിക്ഷിക്കുന്ന ബാറ്റിങ്ങായിരുന്നു ഇംഗ്ലണ്ടിന്റേത്. ആദ്യ ഓവർ മുതൽ ആക്രമം അഴിച്ചുവിട്ട ഇംഗ്ലണ്ട് ആറ് ഓവറിൽ 100 റൺസ് കടന്നിരുന്നു. സെഞ്ച്വറി കൂട്ടുക്കൈട്ടോടെ ഇന്ത്യൻ ഓപ്പണിങ് കൂട്ടുക്കെട്ടായിരുന്നു ശിഖർ ധവാൻ, രോഹിത് ശർമ എന്നിവരുടെ വമ്പൻ റെക്കോഡിനൊപ്പം എത്തിയിരിക്കുകയാണ് സാൾട്ടും ബട്ട്‌ലറും. ടി-20 സെഞ്ച്വറു കൂട്ടുക്കെട്ടിന്റെ കണക്കിലാണ് ഇരുവരും രോഹിത്-ധവാൻ എന്നിവർക്കൊപ്പം എത്തിയത്.

നാല് സെഞ്ച്വറി കൂട്ടുക്കെട്ടാണ് ഇരുവരും ടി-20യിൽ ഇംഗ്ലണ്ടിന് വേണ്ടി നേടിയത്. ഫിൽ സാൾട്ടും ജോസ് ബട്ടലറും ആദ്യ വിക്കറ്റിൽ വെറും 7.5 ഓവറിൽ അടിച്ചെടുത്തത് 126 റൺസാണ്. ബട്ട്‌ലർ മടങ്ങുമ്പോൾ 30 പന്തിൽ നിന്നും എട്ട് ഫോറും ഏഴ് സിക്‌സറുമടക്കം 83 റൺസാണ് സ്വന്തമാക്കിയത്. ആദ്യ ഓവർ മുതൽ അറ്റാക്ക് ചെയ്ത ഇംഗ്ലണ്ട് പവർപ്ലേയിൽ തന്നെ മൂന്നക്കം കണ്ടു. ബട്ടലർ പോയതിന് ശേഷമായിരുന്നു സാൾട്ട് തന്റെ ആക്രമണത്തിന്റെ മൂർച്ച കൂട്ടിയത്.

ജേക്കബ് ബെഥലിനെ കൂട്ടിപിടിച്ച സാൾട്ട് അർസെഞ്ച്വറിയും സെഞ്ച്വറിയും പൂർത്തിയാക്കി. തകർത്തടിച്ച സാൾട്ട് 19ാം പന്തിലാണ് അർധസെഞ്ച്വറി പൂർത്തിയാക്കിയത്. അർദ്ധ ശതകത്തിന് ശേഷവും അടി തുടർന്ന സാൾട്ട് വെറും 39ാം പന്തിൽ ശതകം പൂർത്തിയാക്കി. അന്താരാഷ്ട്ര ടി-20യിലെ താരത്തിന്റെ നാലാം ടി-20 ശതകമാണ് ഇത്. ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിക്കുമ്പോൾ 60 പന്തിൽ നിന്നും 15 ഫോറും എട്ട് സിക്‌സറുമടക്കം 141 റൺസ് സാൾട്ട് നേടി. ഒരു ഇംഗ്ലണ്ട് ബാറ്ററുടെ ഏറ്റവും ഉയർന്ന ടി-20 സ്‌കോറാണിത്.

HISTORY MADE! 🤯🔥For the first time ever, a total of 300+ has been scored in men’s T20I cricket between two full member nations. 🏏England smash 304/2 vs SASalt 141*(60) 💥 | Buttler 83(30) 🚀 | Brook 41*(21) ⚡A landmark day in T20 cricket! ✨ #ENGvSA pic.twitter.com/rqYAnRhA00

14 പന്തിൽ രണ്ട് ഫോറും രണ്ട് സിക്‌സറുമായി ജേക്കബ് ബെഥലും, 21 പന്തിൽ നിന്നും 5 ഫോറും ഒരു സിക്‌സുമടക്കം ഹാരി ബ്രൂക്ക് 41 റൺസും മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ സ്‌കോർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 304 റൺസ്. 30 ഫോറും 18 സിക്‌സറുമാണ് ഈ സംഹാരതാണ്ഡവത്തിൽ ഇംഗ്ലണ്ട് അടിച്ചുക്കൂട്ടിയത്.

ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ബൗളർ കഗീസോ റബാദയാണ് കൂട്ടത്തിൽ ഏറ്റവും തല്ലുവാങ്ങിയത്. നാല് ഓവറിൽ 70 റൺസാണ് അദ്ദേഹം വഴങ്ങിയത്. മാർക്കോ യാൻസൻ 60 വാങ്ങിയപ്പോൾ ലിസാഡ് വില്യംസൺ 62 റൺസ് വഴങ്ങി. രണ്ട് വിക്കറ്റും വീഴ്ത്തിയ ബിയോൺ ഫോർച്ചുയിനും കിട്ടി 52 റൺസ്. തമ്മിൽ ഭേദം തൊമ്മൻ എന്ന പോലെ 19 വയസ്സുകാരൻ ഗ്വെൻ മഫാക 41 റൺസാണ് നാല് ഓവറിൽ വിട്ടുകൊടുത്തത്. ഒരോവർ മാത്രം പന്തെടുത്ത് ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിനും കിട്ടി 19 റൺസ്.

മറുപടി ബാറ്റിങ്ങിനി ഇറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കം പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് തകർന്നു. റിയാൻ റിക്കൾട്ടണും 22 പന്തിൽനിന്നും 50 റൺസ് ചേർത്താണ് പിരിഞ്ഞത്. എന്നാൽ പിന്നീടെത്തിയവരെല്ലാം തന്നെ പരാജയമായി മാറി.

20 പന്തിൽ നിന്നും നാല് സിക്‌സറും രണ്ട് ഫോറുമടക്കം 41 റൺസ് നേടിയ മാർക്രമാണ് ദക്ഷിണാഫ്രിയുടെ ടോപ് സ്‌കോറർ. ഫോർച്ചുയിൻ 32 റൺസും ഡോണൊവൻ ഫെറെയ്‌റ 23 റൺസും നേടി. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ മൂന്നും സാം കറൻ, ലിയാം ഡോവ്‌സൺ, വിൽ ജാക്‌സ് എന്നിവർ രണ്ട് വിക്കറ്റുകൾ വെച്ച് നേടിയപ്പോൾ ഇംഗ്ലീഷ് പട വെറും 158ൽ എല്ലാവരും മടങ്ങി.

Content Highlights- Jos Buttler And Phil sal equals Rohit and Dhawan Record in T20I

To advertise here,contact us