ഇന്ത്യ-പാക് മത്സരം ബോയ്‌ക്കോട്ട് ചെയ്യാൻ ബിസിസിഐ അംഗങ്ങളും? അദൃശ്യ തന്ത്രം ഉപയോഗിക്കുമെന്ന് റിപ്പോർട്ട്

പഹൽഗാം ആക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നിവക്ക് ശേഷം ആദ്യമായാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുന്നത്

ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകരെല്ലാം. ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ റൈവൽറികളിലൊന്നാണ് ഇന്ത്-പാക് മത്സരങ്ങൾ. പഹൽഗാം ആക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നിവക്ക് ശേഷം ആദ്യമായാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുന്നത്. ഇത്തവണ ആവേശം ഇരട്ടിയാണെങ്കിലും പല കാരണങ്ങൾ മൂലം ടിക്കറ്റുകൾ വിറ്റ് പോയിട്ടില്ല. ഇതിനിടെ കളി റദ്ധാക്കണമെന്ന ശിവസേനയടക്കമുള്ളവരുടെ അഹ്വാനവും.

ഇതിനിടെ ബോർഡ് ക്രിക്കറ്റ് കണ്ട്രോൾ ഓഫ് ഇന്ത്യയും (ബിസിസിഐ) ഇന്ത്യ-പാക് മത്സരം റദ്ധ് ചെയ്യുവാണെന്ന റിപ്പോർട്ടുകളും പുറത്തിവരുന്നുണ്ട്. ദൈനിക് ജഗ്രാൻ പുറത്തുവിടുന്ന റിപ്പോർട്ടിൽ ഒരു ബിസിസിഐ അംഗവും മത്സരം കാണാനെത്തില്ലെന്ന് പറയുന്നു. അദൃശ്യ തന്ത്രമാണ് ബിസിസിഐ ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതുവരെ ഒരു ബിസിസഐ അംഗവും ദുബൈയിൽ എത്തിയിട്ടില്ലെന്നും ഒരാൾ മാത്രമേ ഇതിന് എത്താൻ സാധ്യതയുള്ളൂവെന്നും വാർത്തകളുണ്ട്.പാകിസ്ഥാനെതിരായ മത്സരത്തിൽ നിരവധി ആരാധകർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിൽ മത്സരം 'ബഹിഷ്‌കരിക്കണമെന്ന' പ്രചാരണവും ഒരുപാടാണ്. അതിനെ തുടർന്നാണ് ഈ തീരുമാനം എടുത്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണിരുന്നു.

ഇന്ത്യ പാകിസ്ഥാനെതിരെ ക്രിക്കറ്റ് കളിക്കുന്നതിൽ ഒരുപാട് ആരാധകർ സന്തുഷ്ടരല്ല. ഈ വർഷം ആദ്യം ദുബൈയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ, ഉന്നത ബിസിസിഐ ഉദ്യോഗസ്ഥരും നിരവധി സംസ്ഥാന ക്രിക്കറ്റ് ബോർഡ് പ്രതിനിധികളും വേദിയിൽ ഉണ്ടായിരുന്നു. ഇത്തവണ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഭയമുള്ളതുകൊണ്ട് ബിസിസിഐ അംഗങ്ങൾ മത്സരത്തിൽ പങ്കെടുക്കാനുള്ള സാധ്യതകൾ കുറവാണ്.

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അംഗമെന്ന നിലയിൽ രാജീവ് ശുക്ല മത്സരത്തിൽ പങ്കെടുത്തേക്കുമെന്നും, എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാൻ ജയ് ഷായോ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയോ മത്സരത്തിൽ പങ്കെടുക്കാനുള്ള സാധ്യത വളരെ കുറവാണ്.

സെപ്റ്റംബർ 14നാണ് ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരം.

Content Highlights- BCCI members to BoysCot India vs Pak match

To advertise here,contact us