ഏഷ്യാ കപ്പ്; ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് ടോസ്

ടൂര്‍ണമെന്റില്‍ ശ്രീലങ്കയുടെ ആദ്യ മത്സരമാണിത്

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ ബംഗ്ലാദേശ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ശ്രീലങ്ക ആദ്യം ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ശ്രീലങ്കയുടെ ആദ്യ മത്സരമാണിത്. അതേസമയം ഹോങ് കോങ്ങിനെതിരായ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്.

ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: പത്തും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കമില്‍ മിഷാര, കുശാല്‍ പെരേര, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ദസുന്‍ ഷനക, കമിന്ദു മെന്‍ഡിസ്, വനിന്ദു ഹസരംഗ, ദുഷ്മന്ത ചമീര, മതീഷ പതിരാന, നുവാന്‍ തുഷാര.

ബംഗ്ലാദേശ് പ്ലേയിംഗ് ഇലവന്‍: പര്‍വേസ് ഹൊസൈന്‍ ഇമോണ്‍, തന്‍സീദ് ഹസന്‍, ലിറ്റണ്‍ ദാസ് (ക്യാപ്റ്റന്‍), തൗഹിദ് ഹൃദോയ്, ജാക്കര്‍ അലി, ഷമീം ഹൊസൈന്‍, മഹെദി ഹസന്‍, തന്‍സിം ഹസന്‍ സാക്കിബ്, റിഷാദ് ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, ഷോറിഫുള്‍ ഇസ്ലാം.

Asia Cup: Sri Lanka opt to bowl first vs Bangladesh

To advertise here,contact us