ഏഷ്യാ കപ്പില് ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് 140 റണ്സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കുകയായിരുന്നു. 42 റണ്സെടുത്ത് പുറത്താവാതെ നിന്ന ഷമീം ഹൊസൈനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്. ജേക്കര് അലി പുറത്താവാതെ 41 റണ്സടിച്ചു. വനിന്ദു ഹസരങ്ക ശ്രീലങ്കയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.
സ്കോര് ബോര്ഡില് റണ്ണെത്തും മുമ്പെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഷമീം ഹൊസൈന്റെയും ജേക്കര് അലിയുടെയും ക്യാപ്റ്റൻ ലിറ്റണ് ദാസിന്റെയും ചെറുത്തുനില്പ്പാണ് ബംഗ്ലാദേശിനെ കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റിയത്.
Content Highlights: Asia Cup 2025: Bangladesh 139/5 (20 overs) vs Sri Lanka in Abu Dhabi