'ബുംറയെ 6 സിക്‌സടിക്കാന്‍ വന്നവനാണ് ദേ ഒമാനെതിരെ ഗോള്‍ഡന്‍ ഡക്കായി പോകുന്നത്'; പാക് താരത്തിന് ട്രോള്‍പൂരം

പാകിസ്താനെ ഞെട്ടിച്ചാണ് ഒമാന്‍ തുടങ്ങിയത്

ഏഷ്യാ കപ്പില്‍ ഒമാനെതിരെ 161 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിരിക്കുകയാണ് പാകിസ്താന്‍. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാകിസ്താന്‍ ആദ്യം ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു.

സഹിബ്‌സാദ ഫര്‍ഹാനും സയിം അയൂബുമായിരുന്നു പാകിസ്താന് വേണ്ടി ഓപ്പണിങ് ഇറങ്ങിയത്. എന്നാല്‍ പാകിസ്താനെ ഞെട്ടിച്ചാണ് ഒമാന്‍ തുടങ്ങിയത്. ആദ്യ ഓവര്‍ എറിയാനെത്തിയ ഫൈസല്‍ ഷായുടെ രണ്ടാം പന്തില്‍ തന്നെ സയിം അയൂബ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.

അതേസമയം ഒമാനെതിരെ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയ സയിം അയൂബിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്. ടൂര്‍ണമെന്റിന് മുന്നേ പാകിസ്താന്റെ തുറുപ്പുചീട്ട് എന്ന് വിശേഷിപ്പിക്കപ്പെട്ട അയൂബ് ഗോള്‍ഡന്‍ ഡെക്കായാണ് പുറത്തായതെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യയുടെ സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുംറക്കെതിരേ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പായിക്കാന്‍ ശേഷിയുള്ളവനാണ് സയിം അയൂബ് എന്ന് പാകിസ്താന്‍റെ മുന്‍ താരം തന്‍വീര്‍ അഹമ്മദ് പറഞ്ഞിരുന്നു. ഇത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു.

Yesterday, Tanveer Ahmad said : “Saim Ayub will smash Bumrah for six sixes.”Today vs mighty Oman: Saim Ayub – golden duck, first ball. 🤪 pic.twitter.com/jKkNPGpqpQ

ഈ പശ്ചാത്തലത്തിലാണ് കുഞ്ഞന്മാരായ ഒമാനെതിരേ ഡക്കായി മടങ്ങിയ സയിം അയൂബിനെ ആരാധകര്‍ പരിഹസിക്കുന്നത്. ഒമാനെതിരേ ഒരു പന്ത് പോലും വിക്കറ്റ് കാത്ത് കളിക്കാന്‍ സാധിക്കാത്ത താരമാണോ ബുംറയുടെ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തുകയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

#JaspritBumrah #INDvsPAK #PAKvsOMAN #AsiaCup2025Tanvir Ahmed - "I think SAIM AYUB will Hit BUMRAH for six sixes in this ASIA CUP."Saim Ayub -0(1)🤣🤣 pic.twitter.com/5l7L5RzJLL

- Golden duck for Saim Ayub.- Golden duck for Salman Ali Agha.Tanvir Ahmed: "I think, Saim Ayub will hit Jasprit Bumrah for six sixes in this Asia Cup.Salman Agha in Press Conference: "You've to play good cricket on that particular day"#PAKvOMAN#PAKvsOMAN#AsiaCup2025 pic.twitter.com/ptjM9o3w6n

Saim Ayub came with dreams of 6 sixes in Bumrah’s over in the Asia Cup … but vs Oman, couldn’t even survive one ball.😄First ball — straight on middle stump, LBW & back to pavilion!🤡#PAKvOMAN #PakistanCricket #PAKvsOMAN pic.twitter.com/289NaE7gOr

Content Highlights: Pakistan's Saim Ayub gets Trolls After gets out for golden duck against Oman in Asia Cup

To advertise here,contact us