പാകിസ്താനെ എറിഞ്ഞ് വിറപ്പിച്ച് ഒമാന്‍; വിജയത്തിലേക്ക് 161 റണ്‍സ് ലക്ഷ്യം

പാകിസ്താന് വേണ്ടി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഹാരിസ് അര്‍ധസെഞ്ച്വറി നേടി

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പാകിസ്താനെ 160 റണ്‍സിലൊതുക്കി ഒമാൻ. ആദ്യം ബാറ്റുചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് 160 റണ്‍സെടുത്തത്. പാകിസ്താന് വേണ്ടി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഹാരിസ് അര്‍ധസെഞ്ച്വറി നേടി. ഒമാന് വേണ്ടി ബൗളര്‍മാരായ ഷാ ഫൈസലും ആമിര്‍ ഖലീമും മൂന്ന് വീതം വിക്കറ്റ് വീഴ്‌ത്തി തിളങ്ങി.

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി പാകിസ്താൻ ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഒമാന്‍ ബോളര്‍മാര്‍ പാകിസ്താന്‍റെ ബാറ്റിങ് നിരയെ കുരുക്കി.

43 പന്തില്‍ 66 റണ്‍സെടുത്ത മുഹമ്മദ് ഹാരിസാണ് ടോപ് സ്‌കോറര്‍. താരം 7 ഫോറും 3 സിക്‌സും സഹിതമാണ് അര്‍ധ സെഞ്ച്വറി കണ്ടെത്തിയത്. ഓപ്പണര്‍ ഫര്‍ഹാന്‍ 29 റണ്‍സ് കണ്ടെത്തി. 10 പന്തില്‍ 19 റണ്‍സെടുത്ത മുഹമ്മദ് നവാസ്, 16 പന്തില്‍ 23 റണ്‍സെടുത്ത ഫഖര്‍ സമാന്‍ എന്നിവരുടെ ബാറ്റിങുമാണ് ഈ നിലയ്ക്ക് സ്‌കോറെത്തിച്ചത്. ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ ഗോള്‍ഡന്‍ ഡക്കായി മടങ്ങി.

Content Highlights: Asia Cup 2025: Oman restrict Pakistan to 160/7

To advertise here,contact us