ഇന്ത്യ-പാക് പോരാട്ടം റദ്ധാക്കണമെന്ന ഹർജി; മത്സരം നടക്കട്ടെയെന്ന് കോടതി

അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച സുപ്രീം കോടതി മത്സരം നടക്കട്ടേയെന്നും പറഞ്ഞു

ഏഷ്യാ കപ്പ് ടി-20 ടൂർണമെന്റിലെ ഇന്ത്യ പാകിസ്ഥാൻ മത്സരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ള ഇതൊരു മത്സരമാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ജസ്റ്റിസ് ജെകെ മഹേശ്വരി, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്. അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച സുപ്രീം കോടതി മത്സരം നടക്കട്ടേയെന്നും പറഞ്ഞു.

'എന്താണ് ഇത്ര തിരക്ക്, അതൊരു മത്സരമാണ് അത് അങ്ങനെ തന്നോ പോകട്ടെ. ഈ ഞായറാഴ്ച്ചയാണ് മത്സരം. എന്ത് ചെയ്യാനാണ്?, സുപ്രീം കോടതി ചോദിച്ചതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്യുന്നു.

മിസ് ഉർവശി ജെയ്ൻ കീഴിൽ നാല് നിയമവിദ്യാർഥികളാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരമുള്ള ഒരു പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തു. ഇന്ത്യ-പാകിസ്ഥാൻ ടി20 ക്രിക്കറ്റ് മത്സരം റദ്ദാക്കാൻ അടിയന്തര നിർദ്ദേശങ്ങൾ നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. സെപ്റ്റംബർ 14നാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായി ഇന്ത്യ മത്സരങ്ങൾ കളിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. ഭീകരാക്രമണത്തിൽ സാധാരണക്കാരായി നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. ഭീകരരുമായുള്ള പോരാട്ടത്തിൽ നിരവധി ഇന്ത്യൻ സൈനികർക്കും ജീവൻ നഷ്ടമായി.

അവരുടെ ജീവത്യാഗങ്ങളെ വിലകുറച്ച് കാണരുത്. ദേശീയ താൽപ്പര്യത്തേക്കാൾ വലുതല്ല ക്രിക്കറ്റ് മത്സരമെന്നും ഹർജിയിൽ പറയുന്നു. ഭീകരർക്ക് എല്ലാ സഹായവും നൽകിവരുന്ന പാകിസ്ഥാനുമായി കളിക്കുന്നത് സൈനികരുടെ ജീവത്യാഗത്തിന് വിരുദ്ധമായ സന്ദേശമാകുമെന്നും ഹർജിക്കാർ പറഞ്ഞു.

നേരത്തെ ഇന്ത്യ പാകിസ്ഥാനെതിരെയുള്ള ബഹുരാഷ്ട്ര ടൂർണമെന്റുകളിൽ പങ്കെടുക്കുമെന്നും എന്നാൽ ബൈലാറ്ററൽ പരമ്പരയിൽ കളിക്കില്ലെന്നും ബിസിസിഐ അറിയിച്ചിരുന്നു.

Content Highlights- Supreme Court Rejects Petition to Ban India vs Pak Match

To advertise here,contact us